
റിയാദ്: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ ജീവനക്കാര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ റിയാദില്‍ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ അധികൃതര്‍ പൂട്ടിച്ചു. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് റിയാദ് നഗരസഭയാണ് നടപടി സ്വീകരിച്ചത്.
ജീവനക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടത്തിയ പരിശോധനക്കിടെയാണ് നിയമലംഘനം കണ്ടെത്തിയത്. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തുന്നതിന്റെയും ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കാതെ ജോലി ചെയ്യുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോ റിയാദ് നഗരസഭ പുറത്തുവിട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam