
മസ്‌കറ്റ്: മസ്‌കറ്റിലെ(Muscat) പ്രവാസി കലാകാരന്മാര്‍ ഒരുക്കുന്ന ഹ്രസ്വചിത്രം 'മാര്‍വെല്‍' ഇന്ന് റിലീസിന് തയ്യാറാകുന്നു. യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ഹ്രസ്വ ചിത്രം(Short film) 'ബി ബി ജെ മ്യൂസിക്' യൂ ട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ലോകമെങ്ങും തുടരുന്ന കൊവിഡ് മഹാമാരി മൂലം എല്ലാ മേഖലകളും സ്തംഭനാവസ്ഥയില്‍ എത്തി നില്‍ക്കുന്ന സാഹചര്യം, പ്രവാസ ലോകത്തെ അതിസാരമായി ബാധിച്ച പശ്ചാത്തലമാണ് ഈ ഹൃസ്വ ചിത്രത്തിന്റെ ഇതിവൃത്തം. വാക്‌സിന്‍ ലഭിച്ചു തുടങ്ങിയതോടു കൂടി കൊവിഡ് എന്ന മഹാവ്യാധി ഒരു നിയന്ത്രണത്തില്‍ എത്തിയപ്പോഴേക്കും പല പ്രവാസികള്‍ക്കും ജീവന്‍ പൊലിയുകയും ജോലി നഷ്ടപ്പെടുകയും വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിപോകേണ്ടിവരികയും ചെയ്ത സാഹചര്യമാണ് പ്രവാസ ലോകം ഇന്ന് നേരിടുന്ന സാമൂഹിക സാഹചര്യം.
'മാര്‍വെല്‍' എന്ന ഹൃസ്വ ചിത്രം ഇങ്ങനെയുള്ള ഒരു സാമൂഹിക സാഹചര്യമാണ് വരച്ചു കാട്ടുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്നു തകര്‍ന്ന് പകച്ചു നില്‍ക്കുന്ന പ്രവാസികള്‍ക്ക് പ്രതീക്ഷകളുടെ സന്ദേശം സമ്മാനിക്കുന്ന ഒരു കലാസൃഷ്ടിയാണ് 'മാര്‍വാലെന്ന്' സംവിധായകന്‍ റോഫിന്‍ .കെ. ജോണ്‍ പറഞ്ഞു. ആത്മഹത്യ മാത്രമേ ഇനിയും ഏക ആശ്രയമെന്ന് തീരുമാനിച്ചു ജീവിക്കുന്ന പ്രവാസികള്‍ക്കുള്ള ഒരു സന്ദേശമാണ് ഈ ഹൃസ്വ ചിത്രത്തിലൂടെ പ്രേക്ഷകരിലെത്തിക്കുന്നതെന്നും റോഫിന്‍ അഭിപ്രായപ്പെട്ടു.
റോഫിന്‍ കെ ജോണിന്റെ കഥാ ,തിരക്കഥയില്‍ ബിജേഷ് ,ഗീവര്‍ഗീസ് യോഹന്നാന്‍ , ദിനേശ് ,ബെന്‍സണ്‍ , ജോബിന്‍ എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പൂര്‍ണ്ണമായും മസ്‌കറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന 'മാര്‍വെല്‍' എന്ന ഹൃസ്വ ചിത്രത്തിന്റെ നിര്‍മ്മാതാവ് ജാബ്സന്‍ വര്‍ഗീസാണ്.
അജയ് സമീര്‍ ടീം ക്യാമറയും സമീര്‍ ലാലു എഡിറ്റിംഗും .പശ്ചാത്തല സംഗീതം സുശോഭ് ഉണ്ണിത്താനും നിര്‍വഹിച്ചിരിക്കുന്ന 23 മിനിറ്റ് നീണ്ട് നില്‍ക്കുന്ന 'മാര്‍വെല്‍' എന്ന ഹൃസ്വ ചിത്രം ഇന്ന് ഒമാന്‍ സമയം വൈകുന്നേരം ആറ് മണിക്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുവാനുള്ള പരിശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam