മികച്ച ശമ്പളവും സൗജന്യ വിസയും മറ്റ് സൗകര്യങ്ങളും; കുവൈറ്റിലേക്കുള്ള നോര്‍ക്ക റിക്രൂട്ട്മെന്‍റിന് അപേക്ഷകരില്ല

Published : Sep 08, 2018, 07:49 AM ISTUpdated : Sep 10, 2018, 12:43 AM IST
മികച്ച ശമ്പളവും സൗജന്യ വിസയും മറ്റ് സൗകര്യങ്ങളും; കുവൈറ്റിലേക്കുള്ള നോര്‍ക്ക റിക്രൂട്ട്മെന്‍റിന് അപേക്ഷകരില്ല

Synopsis

തിരുവനന്തപുരം: സൗജന്യമായി കുവൈറ്റിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്തുന്ന നോര്‍ക്ക പദ്ധതിയിൽ ചേരാൻ ആളുകൾ കുറവ്. പരിശീലനവും വിമാനടിക്കറ്റും എല്ലാം സൗജ്യന്യമായി നൽകുന്ന പദ്ധതിയോടാണ് തണുപ്പൻ പ്രതികരണം. ഗാർഹിക ജോലിക്ക് കുവൈറ്റിലേക്ക് വേണ്ടത് 500 സ്ത്രീകളെയാണ്. 

തിരുവനന്തപുരം: സൗജന്യമായി കുവൈറ്റിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്തുന്ന നോര്‍ക്ക പദ്ധതിയിൽ ചേരാൻ ആളുകൾ കുറവ്. പരിശീലനവും വിമാനടിക്കറ്റും എല്ലാം സൗജ്യന്യമായി നൽകുന്ന പദ്ധതിയോടാണ് തണുപ്പൻ പ്രതികരണം. ഗാർഹിക ജോലിക്ക് കുവൈറ്റിലേക്ക് വേണ്ടത് 500 സ്ത്രീകളെയാണ്. പക്ഷെ രജിസ്റ്റർ ചെയ്തത്, 300പേർ മാത്രം. വീട്ടിജോലിക്ക് ഗൾഫ് നാടുകളിൽ പോയി ചതിൽ പെട്ട നിരവധി പേരുടെ കഥകളാണ് ഇത്തരമൊരു സംരംഭത്തിന് നോർക്കെയെ പ്രേരിപ്പിച്ചത്. 25000 രൂപ മാസശമ്പളത്തിൽ രണ്ട് വർഷത്തേയ്ക്കാണ് കൂവൈറ്റിൽ ജോലി.

പരിശീലനവും കുവൈറ്റിലേക്ക് പോകാനും മടങ്ങാനുമുള്ള വിമാനടിക്കറ്റും സൗജന്യം. ഒരു മാസം മുൻപ് ആറ് ലക്ഷം രൂപ മുടക്കി വിശദമാായി പത്രപരസ്യവും നൽകിയുട്ടും 200 പേരുടെ കുുറവ്. കുവൈറ്റ് സർക്കാരിന്‍റെ നിയന്ത്രണ ഏ‍ജൻസിയായ അൽദൂറയുമായാണ് കരാർ. ആദ്യ 16 പേരുടെ പരിശീലനം പൂർത്തിയായി. ഇവർ ഈ മാസം അവസാനം കുവൈറ്റിലേക്ക് തിരിക്കും. കരാർ അനുസരിച്ച് 6 മാസത്തിനകം ബാക്കി 200 പേരുടെ റിക്രൂട്ടമെന്‍റ് കൂടി പൂർത്തിയാക്കണം. കൂടുബശ്രീ വഴി ഇനി ശ്രമിക്കാനാണ് നോർക്ക ആലോചിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികള്‍ക്ക് ആശ്വാസം; സംഘര്‍ഷത്തെതുടര്‍ന്ന് വിസ കാലാവധി തീര്‍ന്ന് സൗദിയിൽ കുടുങ്ങിയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം
ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്, വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചതായി അറിയിപ്പ്