
മസ്കത്ത്: ഒമാനിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വകാര്യ കന്പനികൾ പോയിന്റ് സംവിധാനം നടപ്പാക്കണമെന്ന് ശൂറാ കൗൺസിൽ. സ്വദേശികളെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്ന കന്പനികൾക്ക് കൂടുതൽ പോയിൻറ് കിട്ടും. സ്വദേശി വല്‍ക്കരണത്തോത് പാലിക്കാത്ത കന്പനികളിൽ വിദേശികൾക്ക് വിസ അനുവദിക്കേണ്ട എന്നുമാണ് തീരുമാനം.
മജ്‌ലിസ് ശൂറയുടെ പുതിയ നിര്‍ദേശ പ്രകാരം കമ്പനികളെ മൂന്നായി തരം തിരിക്കും. യോഗ്യതയുള്ള ഒമാൻ സ്വദേശികളെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്ന കമ്പനികൾക്ക് മൂന്നു പോയിന്റ് ലഭിക്കും. മധ്യ നിലവാര തസ്തികകളിൽ നിയമിക്കുന്നവക്ക് രണ്ട് പോയിന്‍റും താഴ്ന്ന ജോലികളിൽ നിയമിക്കുന്നവക്ക് ഒരു പോയിന്‍റുമായിരിക്കും നൽകുക.
ഉയർന്ന തസ്തികകളിലെ സ്വകാര്യവല്‍ക്കരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഗുണപരമായ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ നിർദേശം. കൂടുതൽ പോയിന്റ് ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്നും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും.
സ്വദേശിവല്‍ക്കരണം പാലിക്കുന്നത് സംബന്ധിച്ച് കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള അനുമതി അറിയിക്കുന്ന പുതിയ ഓൺലൈൻ സംവിധാനവും മാനവ വിഭവശേഷി മന്ത്രാലയം നടപ്പിലാക്കും. സ്വദേശിവല്‍ക്കരണം കൃത്യമായി പാലിക്കാത്ത കമ്പനികൾക്ക് വിദേശ ജീവനക്കാർക്കുള്ള വിസ അനുവദിക്കേണ്ടതില്ല എന്നും ശൂറാ കൗൺസിൽ നിര്ദേശിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam