
കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പുതിയ ഷുവൈഖ് ബീച്ച് പ്രോജക്റ്റ് അടുത്ത ബുധനാഴ്ച ഒക്ടോബർ 1-ന് ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നു. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിൽ നിന്ന് ലഭിച്ച 30 ലക്ഷം കുവൈത്തി ദിനാറിന്‍റെ സംഭാവനയോടെ കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതി, 1.7 കിലോമീറ്റർ ദൂരത്തിലാണ് വ്യാപിച്ചു കിടക്കുന്നത്.
പരിസ്ഥിതി, ആരോഗ്യം, കായികം, വിനോദം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഷുവൈഖ് വാട്ടർഫ്രണ്ടിനെ ആധുനിക സൗകര്യങ്ങളുള്ള ഒരു കേന്ദ്രമാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഷുവൈഖ് ബീച്ച് വികസന, സൗന്ദര്യവത്കരണ പദ്ധതിയിൽ നാല് സോണുകൾ ഉൾപ്പെടുന്നു. നഗരത്തിന്‍റെ പ്രധാന വാട്ടർഫ്രണ്ട് പ്രദേശങ്ങളിലൊന്ന് എന്ന നിലയിൽ, ഈ പുതിയ വികസനം പൊതുജനങ്ങൾക്ക് വിനോദത്തിനും കായിക വിനോദങ്ങൾക്കും മികച്ച ഇടം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ