
മസ്കറ്റ്: ഒമാനില്‍ ആറുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോക്ടര്‍ അഹമ്മദ് മുഹമ്മദ് അല്‍ സൈദി പറഞ്ഞു. മസ്‌കറ്റില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി അല്‍ സൈദി. തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ജനുവരി 21 ന് മുമ്പ് 51 ആയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് ഇത് 102 രോഗികളിലെത്തിയെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. രാജ്യം തല്ക്കാലം ഒരു ലോക്ക്ഡൗണ്‍ നടപടിയിലേക്ക് നീങ്ങുകയില്ലെന്നും മന്ത്രി ഡോക്ടര്‍ അഹമ്മദ് മുഹമ്മദ് അല്‍ സൈദി വ്യക്തമാക്കി.
വാക്സിൻ നിർമ്മാതാക്കൾ 2.5 ദശലക്ഷം ഡോസുകൾ സുൽത്താനേറ്റിനായി നീക്കിവച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓക്സ്ഫോർഡ് വാക്സിൻ 90% ഫലപ്രദമാണ്, അതിന്റെ സുരക്ഷ തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിൽ നിന്നാണ് നിർമ്മിക്കുന്നത്. സമ്മാനത്തിന് ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് നന്ദി അറിയിക്കുന്നതായി മന്ത്രി വിശദമാക്കി. അതേസമയം തിരക്കേറിയ സമയങ്ങളിൽ ഷോപ്പിംഗ് മാളുകളിൽ പോകുന്നതിനുപകരം ഓൺലൈൻ ഷോപ്പിംഗ് ഉപയോഗിക്കുകയാണ് ഉചിതമെന്ന് വാണിജ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam