ഒമാനില്‍ കൊവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു

Published : Jun 08, 2020, 11:49 PM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു

Synopsis

നിലവില്‍ 253 കൊവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപതികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 75  പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്നും ആരോഗ്യ  മന്ത്രാലയത്തിന്റെ  അറിയിപ്പിൽ പറയുന്നു.

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് ആറ് പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 81 ആയി. ഇന്ന് 604 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 344 പേര്‍ സ്വദേശികളും 260 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 17,468 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ 253 കൊവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപതികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 75  പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്നും ആരോഗ്യ  മന്ത്രാലയത്തിന്റെ  അറിയിപ്പിൽ പറയുന്നു. ഇതിനോടകം  സുഖം പ്രാപിച്ചവർ  3793  പേരാണ്.   നിലവിൽ രാജ്യത്ത് 13 ,693 കൊവിഡ് രോഗികളാണുള്ളത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട, 10 കിലോ ഹെറോയിനടക്കം പിടിച്ചെടുത്തു, പ്രവാസി പിടിയിൽ