മഹ്‌സൂസ് നറുക്കെടുപ്പില്‍ ആറ് ഇന്ത്യക്കാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു

By Web TeamFirst Published Apr 15, 2021, 2:31 PM IST
Highlights
  • വിജയികളില്‍ ഓരോരുത്തരും 1,66,667 ദിര്‍ഹം വീതം സ്വന്തമാക്കി
  • ആറ് വിജയികളില്‍ അഞ്ച് പേരും മലയാളികള്‍

ദുബൈ: മഹ്‌സൂസിന്റെ 20-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ 1,66,667 ദിര്‍ഹം വീതം പങ്കിട്ടെടുത്ത് ആറ് ഭാഗ്യശാലികള്‍. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്ന ആറുപേരാണ് രണ്ടാം സമ്മാനമായ 10,00,000 ദിര്‍ഹം പങ്കുവെച്ചത്. എല്ലാ വിജയികളും ഇന്ത്യക്കാരാണ്. ഇവരില്‍ അഞ്ചുപേര്‍ മലയാളികളാണ്.

വിജയികളിലൊരാളായ റോബര്‍ട്ട് ഇതാദ്യമായാണ് മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. മഹ്‌സൂസിനൊപ്പം ഒരു മികച്ച തുടക്കം കുറിക്കാന്‍ അദ്ദേഹത്തിന് ഈ സമ്മാനനേട്ടത്തിലൂടെ സാധിച്ചു. 'എന്റെ ചില സഹപ്രവര്‍ത്തകര്‍ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് ഞാനും ഭാഗ്യം പരീക്ഷിക്കാന്‍  തീരുമാനിക്കുകയായിരുന്നു'- യുഎഇയില്‍ താമസിക്കുന്ന 69കാരനായ റോബര്‍ട്ട് പറഞ്ഞു. 'ഞാന്‍ ക്വാറന്റീനിലായിരുന്നു. സമ്മാനവിവരം എന്റെ സഹപ്രവര്‍ത്തകനാണ് വിളിച്ചറിയിച്ചത്. വളരെ വിലപ്പെട്ട നിമിഷമായിരുന്നു അത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളിയായ റോബര്‍ട്ട് 40 വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. വിവാഹിതനായ ഇദ്ദേഹത്തിന് രണ്ട് പെണ്‍മക്കളുമുണ്ട്. ഇതില്‍ ഒരാള്‍ അബുദാബായിലും മറ്റൊരാള്‍ അമേരിക്കയിലുമാണ്. ഉടന്‍ വിവാഹിതയാകുന്ന മകള്‍ക്ക് ഈ തുക സമ്മാനമായി നല്‍കാനാണ് റോബര്‍ട്ടിന്റെ തീരുമാനം.

'മഹ്‌സൂസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഒട്ടും വൈകാതെ അത് ചെയ്യുക. എപ്പോഴാണ് നിങ്ങളെ ഭാഗ്യം തുണയ്ക്കുന്നതെന്ന് അറിയാനാകില്ല. മഹ്‌സൂസിന് വളരെയധികം നന്ദിയുണ്ട്'- റോബര്‍ട്ട് പറഞ്ഞുനിര്‍ത്തി.

കേരളത്തില്‍ നിന്നെത്തി മിഡില്‍ ഈസ്റ്റില്‍ 12 വര്‍ഷമായി താമസിക്കുന്ന 35കാരന്‍ മുഹമ്മദാണ് മഹ്‍സൂസ് നറുക്കെടുപ്പിലെ മറ്റൊരു വിജയി. ഇന്‍ഷുറന്‍സ് മേഖലയിലെ ജീവനക്കാരനായ ഇദ്ദേഹം വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്.

'നറുക്കെടുപ്പില്‍ വിജയിച്ച വിവരം അറിയിച്ചുകൊണ്ട് മഹ്‌സൂസിന്റെ ഇ മെയില്‍ ലഭിച്ചപ്പോള്‍  വളരെയധികം സന്തോഷവും അമ്പരപ്പും തോന്നി. ഈ സമ്മാനത്തുക കൊണ്ട് എനിക്ക് കടങ്ങള്‍ കൊടുത്തു തീര്‍ക്കുവാനും കുട്ടികളുടെ ഭാവിയ്ക്ക് വേണ്ടി നിക്ഷേപിക്കുവാനും കഴിയും'- മുഹമ്മദ് പറഞ്ഞു.

രണ്ടാം സമ്മാനവിജയികളായ ആറുപേരില്‍ ഇബ്രാഹിം അബ്ദുല്‍ മാത്രമാണ് കേരളീയനല്ലാത്തത്. ഐടി പ്രൊഫഷണലായ ഈ 34കാരന്‍ കുടുംബത്തോടൊപ്പം ഉം അല്‍ഖുവൈനിലാണ് താമസിക്കുന്നത്.

'എന്റെ ജീവിതം മാറ്റിമറിക്കുന്ന വിജയമാണിത്. എന്റെ കുടുംബത്തിന്റെ ദിവസേനയുള്ള ചെലവുകള്‍ക്ക് ഈ സമ്മാനത്തുക വിനിയോഗിക്കാം'-  ഇബ്രാഹിം അബ്ദുല്‍ പറഞ്ഞു.

ഇവരെക്കൂടാതെ 20-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണം യോജിച്ച് വന്ന മറ്റ് മൂന്ന് പേര്‍ കൂടി വിജയികളായി. രണ്ടാം സമ്മാനമായ ഒരു മില്യന്‍ ദിര്‍ഹം ഇവര്‍ പങ്കിട്ടെടുത്തു. ഓരോരുത്തര്‍ക്കും 1,66,667  ദിര്‍ഹം വീതമാണ് ലഭിച്ചത്.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

2021 ഏപ്രില്‍ 17 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പ്. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

click me!