റിയാദ് പ്രവിശ്യയിൽ 38 കോടി റിയാൽ ചെലവിൽ ആറ് പുതിയ റോഡുകൾ കൂടി നിർമിക്കുന്നു

Published : Jul 09, 2025, 02:41 PM IST
saudi arabia

Synopsis

16.6 കോടി റിയാൽ ചെലവിട്ട് 52 കിലോമീറ്റർ നീളത്തിൽ വാദി അൽദവാസിറിെൻറ വടക്കുഭാഗത്തുള്ള ഇരട്ട പാത പൂർത്തിയാക്കുന്നതാണ് ഒരു പദ്ധതി. 14.5 കോടി റിയാൽ ചെലവിൽ 21 കിലോമീറ്റർ നീളമുള്ള ഇരട്ട അൽഖർജ്-അൽ ഖുവയ്യ റോഡാണ് മറ്റൊന്ന്.

റിയാദ്: സൗദി അറേബ്യയുടെ മധ്യപ്രവിശ്യയായ റിയാദ് മേഖലയിൽ പുതിയ ആറ് റോഡുകൾ നിർമിക്കുന്നത്. മൊത്തം 38 കോടി റിയാലിെൻറ മുടക്കുമുതലിൽ ആകെ 112 കിലോമീറ്റർ നീളമുള്ള ആറ് റോഡുകൾ നിർമിക്കും. പദ്ധതികളുടെ ഉദ്ഘാടനം റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് നിർവഹിച്ചു. മേഖലയിലെ പുതിയതും സുപ്രധാനവുമായ പദ്ധതികളാണിവ. 16.6 കോടി റിയാൽ ചെലവിട്ട് 52 കിലോമീറ്റർ നീളത്തിൽ വാദി അൽദവാസിറിെൻറ വടക്കുഭാഗത്തുള്ള ഇരട്ട പാത പൂർത്തിയാക്കുന്നതാണ് ഒരു പദ്ധതി. 14.5 കോടി റിയാൽ ചെലവിൽ 21 കിലോമീറ്റർ നീളമുള്ള ഇരട്ട അൽഖർജ്-അൽ ഖുവയ്യ റോഡാണ് മറ്റൊന്ന്. സൗദിയിലെ എല്ലാ പ്രദേശങ്ങളുടെയും വികസനത്തിനുള്ള ഭരണകൂടപിന്തുണയും ശ്രദ്ധയും പ്രതിഫലിപ്പിക്കുന്നതാണ് ഈ പദ്ധതികളെന്ന് റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.

ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകുന്ന ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അക്ഷീണ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ അതുല്യമായ പദ്ധതികളെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. ഈ പദ്ധതികൾ മേഖലയിലെ യാത്രാസൗകര്യം വർധിപ്പിക്കുകയും സന്ദർശകർക്ക് സേവനം നൽകുകയും ചെയ്യുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് അൽജാസർ പറഞ്ഞു. കിരീടാവകാശി ആരംഭിച്ച ഗതാഗത, ലോജിസ്റ്റിക്സ് സേവനങ്ങൾക്കായുള്ള ദേശീയതന്ത്രത്തിെൻറ ഭാഗമാണ് ഈ പദ്ധതികൾ. ഉയർന്ന സുരക്ഷയും ഗുണനിലവാരവും മാനദണ്ഡങ്ങൾക്കനുസൃതമായും സൗദി റോഡ് കോഡിന് അനുസൃതമായാണ് ഇത് നടപ്പാക്കുന്നത്.

ആഗോള ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. റിയാദ് മേഖലയിലെ റോഡ് ശൃംഖലയെ പിന്തുണയ്ക്കുന്നതാണ് പദ്ധതികൾ. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയ സംരംഭങ്ങളായ റോഡ് ശൃംഖലയും എല്ലാ ഗതാഗത മാർഗങ്ങളും നവീകരിക്കുന്നതിനുള്ള ഗതാഗത, ലോജിസ്റ്റിക് സേവന സംവിധാനത്തിെൻറ തുടർച്ചയായ ശ്രമങ്ങളും ഗതാഗത മന്ത്രി ഉൗന്നിപ്പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്