
കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താനില്‍ ഒരു അറബ് വീടിന് മുമ്പിലുണ്ടായ തീപിടിത്തത്തില്‍ ആറ് വാഹനങ്ങള്‍ കത്തി നശിച്ചു. തീ പടര്‍ന്നുപിടിച്ചതോടെ സമീപമുള്ള ഒരു റെസ്‌റ്റോറന്റിനും പലചരക്ക് കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ ഫര്‍വാനിയ അഗ്നിശമന കേന്ദ്രത്തില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam