എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ ആറുപേര്‍ക്ക് 166,666 ദിര്‍ഹം വീതം സമ്മാനം

Web Desk   | stockphoto
Published : May 25, 2020, 04:42 PM ISTUpdated : May 26, 2020, 10:36 AM IST
എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ ആറുപേര്‍ക്ക് 166,666 ദിര്‍ഹം വീതം സമ്മാനം

Synopsis

മെയ് 23 ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ആറ് നമ്പറുകളില്‍ അഞ്ചും യോജിച്ച് വന്നവരാണ് സമ്മാനാര്‍ഹരായത്. അഞ്ച് നമ്പറുകള്‍ യോജിച്ച് വരുന്ന ഭാഗ്യവാന്മാര്‍ക്കുള്ള ആകെ സമ്മാന തുക 10 ലക്ഷം ദിര്‍ഹം ഇവര്‍ ആറുപേര്‍ വീതിച്ചെടുക്കുകയായിരുന്നു. നറുക്കെടുക്കപ്പെട്ട ടിക്കറ്റിലെ നാല് നമ്പറുകള്‍ യോജിച്ച് വന്നത് 194 പേര്‍ക്കാണ്. ഇവര്‍ 300 ദിര്‍ഹം വീതം സമ്മാനം നേടി.

ദുബായ്: ചെറിയ പെരുന്നാള്‍ വാരാന്ത്യത്തില്‍ നടത്തിയ എമിറേറ്റ്സ് ലോട്ടോയുടെ ആറാമത്തെ നറുക്കെടുപ്പില്‍ 166,666 ദിര്‍ഹം വീതം സ്വന്തമാക്കി ആറുപേര്‍. ഫത്വ വഴി അംഗീകരിച്ച  പൂര്‍ണമായും ഡിജിറ്റല്‍ സാന്നിധ്യവും പ്രതിവാര നറുക്കെടുപ്പിലേക്കു സൗജന്യ എന്‍ട്രി  ലഭ്യമാക്കുകയും ചെയ്യുന്ന  ഈ കളക്ടബിള്‍ സ്‌കീമിലെ ആറാമത്തെ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു. മെയ് 23 ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ആറ് നമ്പറുകളില്‍ അഞ്ചും യോജിച്ച് വന്നവരാണ് സമ്മാനാര്‍ഹരായത്. അഞ്ച് നമ്പറുകള്‍ യോജിച്ച് വരുന്ന ഭാഗ്യവാന്മാര്‍ക്കുള്ള ആകെ സമ്മാന തുക 10 ലക്ഷം ദിര്‍ഹം ഇവര്‍ ആറുപേര്‍ വീതിച്ചെടുക്കുകയായിരുന്നു.

നറുക്കെടുക്കപ്പെട്ട ടിക്കറ്റിലെ നാല് നമ്പറുകള്‍ യോജിച്ച് വന്നത് 194 പേര്‍ക്കാണ്. ഇവര്‍ 300 ദിര്‍ഹം വീതം സമ്മാനം നേടി. പൂര്‍ണമായും ഡിജിറ്റല്‍ കളക്ടിബിള്‍ അടിസ്ഥാനത്തില്‍ വിജയികളെ കണ്ടെത്തുന്ന എമിറേറ്റ്സ് ലോട്ടോയുടെ നറുക്കെടുപ്പില്‍ മൂന്നു നമ്പറുകള്‍ യോജിച്ച് വന്ന 3,532 ഭാഗ്യവാന്‍മാര്‍ അടുത്ത നറുക്കെടുപ്പില്‍ പങ്കാളികളാകാനുള്ള സൗജന്യ എന്‍ട്രി നേടി.

2,13,17,19,21,38 എന്നിങ്ങനെയായിരുന്നു ജാക്പോട്ട് വിജയിയെ തെരഞ്ഞെടുക്കാനുള്ള ഭാഗ്യനമ്പറുകളായി വന്നത്. ഇവ മുഴുവനും യോജിച്ചുവന്ന ആരും ഇല്ലാത്തതിനാല്‍ 50 മില്ല്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനം അടുത്തയാഴ്ചയും വിജയികളെ കാത്തിരിക്കുകയാണ്.

കഴിഞ്ഞ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എമിറേറ്റ്സ് ലോട്ടോ കളക്ടിബിള്‍ വാങ്ങി അടുത്ത നറുക്കെടുപ്പില്‍ പങ്കാളിയാവാം. കളക്ടിബിള്‍ വാങ്ങിയ ശേഷം ലോട്ടോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ 1 മുതല്‍ 49 വരെയുള്ള സംഖ്യകളില്‍ നിന്ന് ആറ് സംഖ്യകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ തിരഞ്ഞെടുത്ത 6 നമ്പറുകള്‍ നറുക്കെടുപ്പില്‍ വരികയാണെങ്കില്‍ മുഴുവന്‍ സമ്മാനത്തുകയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും. വീട്ടിലിരുന്ന് തന്നെ എമിറേറ്റ്സ് ലോട്ടോ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാനാവും. മെയ് 30 ശനിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് എമിറേറ്റ്സ് ലോട്ടോയുടെ അടുത്ത നറുക്കെടുപ്പ്.

കളക്ടിബിളുകള്‍, വിജയികളുടെ വിവരം, നിബന്ധനകള്‍, യോഗ്യതകള്‍ എന്നിവയെക്കുറിച്ച് അറിയാനും കളക്ടിബിളുകള്‍ വാങ്ങി നറുക്കെടുപ്പില്‍ പങ്കെടുത്ത് അടുത്ത വിജയിയാവാനുള്ള അവസരത്തിനുമായി www.emiratesloto.com സന്ദര്‍ശിക്കാം.  


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷകൾ ഇനി എന്ന്?, ഉപരിപഠനം എങ്ങനെ?; ആശങ്കയിൽ ഗൾഫിലെ CBSE വിദ്യാർത്ഥികൾ
'അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല', യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ പറന്നത് ഫരീദാബാദിലെ 23കാരി