
ഹിമാചൽ പ്രദേശിലെ എസ്ജെവിഎൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 114 ഒഴിവുകൾ. ഒരു വർഷ പരിശീലനം. തുടർന്ന് റഗുലർ നിയമനം. മേയ് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും:
1. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ബിരുദം.
2. എച്ച്ആർ: ബിരുദം, എംബിഎ/പിജി ഡിപ്ലോമ (എച്ച്ആർ സ്പെഷലൈസേഷൻ).
3. എൻവയൺമെന്റ്: എൻവയൺമെൻ്റ് എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ എൻവയൺമെൻ്റൽ എൻജിനീയറിങ് / എൻവയൺമെന്റൽ
സയൻസിൽ പിജി.
4. ജിയോളജി: ജിയോളജി/അപ്ലൈഡ് ജിയോളജി/ ജിയോഫിസിക്സിൽ എംഎസ്‌സി/ എംടെക് (എൻജിനീയറിങ് ജിയോളജി മുഖ്യ വിഷയമായി പഠിച്ച്) അല്ലെങ്കിൽ എൻജിനീയറിങ് ജിയോളജിയിൽ എംഎസ്‌സി/ എംടെക്.
5.ഐടി: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ എൻജിനീയറിങ് ബിരുദം.
6. ഫിനാൻസ്: സിഎ/ഐസിഡബ്ല്യുഎ-സിഎം എ/എംബിഎ (ഫിനാൻസ്).
7. ലോ: നിയമ ബിരുദം.
30 വയസ്സാണ് പ്രായപരിധി. 50,000 മുതൽ 1,60,000 വരെ ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് www.sjvn.nic.in സന്ദർശിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ