കുവൈത്തിൽ ചെറുകിട-ഇടത്തരം സംരംഭങ്ങൾ പ്രതിസന്ധിയിൽ, ഈ വർഷം ലൈസൻസ് റദ്ദാക്കാൻ അപേക്ഷിച്ചത് മൂവായിരത്തിലേറെ കമ്പനികൾ

Published : Dec 09, 2025, 05:02 PM IST
kuwait

Synopsis

വിവിധ ബിസിനസ് മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾ നിലനിൽപ്പിന് ഭീഷണിയാകുന്ന നിരവധി പ്രതിസന്ധികൾ നേരിടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി ചെറുകിട കമ്പനികൾ വിപണിയിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടിൽ പറയുന്നു.

കുവൈത്ത് സിറ്റി: കുവൈത്ത് വിപണിയിൽ പ്രവർത്തിക്കുന്ന വിവിധ ബിസിനസ് മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾ നിലനിൽപ്പിന് ഭീഷണിയാകുന്ന നിരവധി പ്രതിസന്ധികൾ നേരിടുന്നതായി റിപ്പോർട്ട്. വർധിച്ചു വരുന്ന വിപണി മത്സരം, മാറുന്ന ഉപഭോഗ രീതികൾ, വാങ്ങൽ ശേഷി കുറഞ്ഞത്, ചെലവഴിക്കൽ കുറഞ്ഞത്, പ്രോത്സാഹനങ്ങളുടെ അഭാവം എന്നിവയാണ് ഈ പ്രതിസന്ധികൾക്ക് പ്രധാന കാരണം.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി ചെറുകിട കമ്പനികൾ വിപണിയിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ ഈ സ്ഥാപനങ്ങളുടെ തുടർച്ചയായ പ്രവർത്തനത്തിന് അനുയോജ്യമല്ലാത്തതാണ് കാരണം. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ, കൂടുതൽ വലിയൊരു കൂട്ടം കമ്പനികൾ ഉടൻ തന്നെ വിപണിയിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ആരംഭിച്ചത് മുതൽ 3,000-ൽ അധികം കമ്പനികൾ തങ്ങളുടെ ലൈസൻസുകൾ റദ്ദാക്കാനും സ്ഥാപനം പിരിച്ചുവിടാനും അല്ലെങ്കിൽ ലിക്വിഡേറ്റ് ചെയ്യാനും അനുമതി തേടി വാണിജ്യ വ്യവസായ മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം, വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ കമ്പനി സെക്ടർ, 600-ൽ അധികം കമ്പനികളുടെ പിരിച്ചുവിടലിനും ലിക്വിഡേഷനും അംഗീകാരം നൽകി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ
വിലക്കയറ്റത്തിനെതിരെ കർശന നടപടി; മിന്നൽ പരിശോധനയിൽ 51 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയുമായി കുവൈത്ത് അധികൃതർ