രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ടണ്‍ സബ്‌സിഡി ഭക്ഷ്യ വസ്തുക്കള്‍ കുവൈത്തില്‍ പിടിച്ചെടുത്തു

Published : Jan 06, 2021, 11:44 PM ISTUpdated : Jan 06, 2021, 11:48 PM IST
രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ടണ്‍ സബ്‌സിഡി ഭക്ഷ്യ വസ്തുക്കള്‍ കുവൈത്തില്‍ പിടിച്ചെടുത്തു

Synopsis

സര്‍ക്കാര്‍ സ്വദേശികള്‍ക്ക് നല്‍കുന്ന റേഷന്‍ സാധനങ്ങളാണെന്ന് മനസ്സിലാക്കാതിരിക്കാന്‍ ഭക്ഷ്യ വസ്തുക്കള്‍ പെട്ടികളിലാക്കി മാറ്റി പാക്ക് ചെയ്തിരുന്നു.

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ടണ്‍ സബ്‌സിഡി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കുവൈത്തില്‍ പിടിച്ചെടുത്തു. ഈജിപ്തിലേക്ക് ട്രക്കില്‍ കടത്താന്‍ ശ്രമിച്ച അരി, പാല്‍ എന്നീ ഉല്‍പ്പന്നങ്ങളാണ് അല്‍ സുലൈബിയയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

സര്‍ക്കാര്‍ സ്വദേശികള്‍ക്ക് നല്‍കുന്ന റേഷന്‍ സാധനങ്ങളാണെന്ന് മനസ്സിലാക്കാതിരിക്കാന്‍ ഭക്ഷ്യ വസ്തുക്കള്‍ പെട്ടികളിലാക്കി മാറ്റി പാക്ക് ചെയ്തിരുന്നു. സംശയം തോന്നിയ അധികൃതര്‍ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് സബ്‌സിഡി ഉല്‍പ്പന്നങ്ങളാണെന്ന് കണ്ടെത്തിയത്. ട്രക്ക് ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍റെ ഒറ്റ ചോദ്യം ഇൻസ്റ്റാഗ്രാം 'തൂക്കി', നറുക്ക് വീണത് 'പ്ലൂട്ടോ'യ്ക്ക്
കുവൈത്തിൽ വൻ മദ്യക്കടത്ത്, ഫ്രാൻസിൽ നിന്ന് വന്ന 3,144 ബോട്ടിൽ വിദേശമദ്യം കസ്റ്റംസ് പിടികൂടി