സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 1.2 കോടി ലഹരി ഗുളികകള്‍ പിടിച്ചു

By Web TeamFirst Published Oct 1, 2021, 11:41 PM IST
Highlights

തുറമുഖത്ത് കസ്റ്റംസ് അധികൃതര്‍ നടത്തുന്ന കര്‍ശന പരിശോധനയിലാണ് ലഹരി മരുന്നായ ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തത്. മയക്കുമരുന്ന് അടങ്ങിയ സാധനങ്ങള്‍ ഏറ്റുവാങ്ങാനെത്തിയവരെയും അധികൃതര്‍ അറസ്റ്റ് ചെയ്‍തു. 

റിയാദ്: സമുദ്രമാര്‍ഗം സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച 1.2 കോടി ലഹരി ഗുളികകള്‍ വെള്ളിയാഴ്‍ച സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി (Zakat, Tax and Customs Authority) പിടിച്ചെടുത്തു. ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലെത്തിയ (Jeddah Islamic Port) ഒരു കണ്ടയ്‍നറില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകളെന്ന് അധികൃതര്‍ പറഞ്ഞു.

തുറമുഖത്ത് കസ്റ്റംസ് അധികൃതര്‍ നടത്തുന്ന കര്‍ശന പരിശോധനയിലാണ് ലഹരി മരുന്നായ ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തത്. മയക്കുമരുന്ന് അടങ്ങിയ സാധനങ്ങള്‍ ഏറ്റുവാങ്ങാനെത്തിയവരെയും അധികൃതര്‍ അറസ്റ്റ് ചെയ്‍തു. രാജ്യത്തേക്കുള്ള കള്ളക്കടത്ത് ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് അങ്ങേയറ്റം ജാഗ്രതയോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സൗദി സക്കാത്ത്, ടാക്സ് ആന്റ് കംസ്റ്റംസ് അതോരിറ്റി അറിയിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും വന്‍തോതില്‍ ലഹരി ഗുളികകള്‍ സൗദി അറേബ്യയിലേക്ക് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. ആദ്യ ശ്രമത്തില്‍ 87 ലക്ഷം ക്യാപ്റ്റഗള്‍ ഗുളികകളും രണ്ടാമത്തെ ശ്രമത്തില്‍ 1.6 ലക്ഷം ലഹരി ഗുളികകളുമാണ് കടത്താന്‍ ശ്രമിച്ചത്. കള്ളക്കടത്ത് സംബന്ധിച്ച എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1910 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

click me!