
മനാമ: ബഹ്റൈൻ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷവും വിദ്യാരംഭവും സെപ്റ്റംബര്‍ 26 ന് തുടങ്ങും. വെകുന്നേരം 7:30 മുതല്‍ പ്രത്യേക പ്രാര്‍ത്ഥനയോടു കൂടി ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബർ അഞ്ചു വരെ നീണ്ടു നിൽക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സെപ്റ്റംബര്‍ 26 വൈകുന്നേരം 7:30 ന് പ്രത്യേക പ്രാര്‍ത്ഥനയും തുടർന്ന് കലാ പരിപാടികളും നടക്കും. ഒക്ടോബർ 3 വൈകീട്ടു ആറ് മണി മുതൽ പൂജ വെപ്പും ഒക്ടോബർ 5ന് രാവിലെ 7 മണിക്ക് പൂജയെടുപ്പും നടക്കും. ഒക്ടോബർ 4 വൈകിട്ട് 7:30 മുതൽ പ്രത്യേക പ്രാർത്ഥനയും, പൂജയും, കലാപരിപാടികളും, സാംസ്കാരിക സമ്മേളനവും ഉണ്ടാകും.
ഒക്ടോബർ 5 രാവിലെ 5:30 മുതല്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് ആരംഭിക്കും. കേരള മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറുമായ കെ ജയകുമാർ IAS ആണ് ആദ്യാക്ഷരം കുറിക്കുക. കൂടുതൽ വിവരങ്ങൾക്കു 39040974,39322860 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Read More: ബഹ്റൈനില്‍ ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബർ 17 മുതൽ
സുനീഷ് സുശീലൻ (ചെയർമാൻ), സന്തോഷ് ബാബു ( വൈസ് ചെയർമാൻ) വി. ആർ.സജീവൻ (സെക്രട്ടറി), പ്രസാദ് വാസു (അസിസ്റ്റന്റ് സെക്രട്ടറി), ഗോകുൽ കൃഷ്ണൻ (ട്രഷറർ), കൃഷ്ണകുമാർ ഡി (കൾച്ചറൽ സെക്രട്ടറി) അനിയൻ നാണു (സ്പോർട്സ് സെക്രട്ടറി) ജയേഷ് വി കെ (ലൈബ്രറിയൻ ) അജേഷ് കണ്ണൻ (നവരാത്രി കൺവീനർ) അമ്പിളി ശ്രീധരൻ (നവരാത്രി ജോയിന്റ് കൺവീനർ), വിശ്വനാഥൻ (മീഡിയ കൺവീനർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ