
റിയാദ്: മഴക്കൊപ്പം സൗദിയിൽ മഞ്ഞുപെയ്യുന്നു. പല ഭാഗങ്ങളിലും വെള്ള പുതച്ച് മരുഭൂമി. വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയായ തബൂക്കിലെ അൽ ലോസ് കുന്നുകളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച. ഇതോടെ രാജ്യത്തിന്‍റെ മിക്ക ഭാഗവും കൊടുംശൈത്യത്തിന്‍റെ പിടിയിലമർന്നുകഴിഞ്ഞു. മഴയും മഞ്ഞുവീഴ്ചയുമായി രാജ്യത്ത് വ്യാപകമായി തണുത്ത കാലാവസ്ഥ തുടരുന്നു.
ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പകലും പലയിടങ്ങളിലും ശക്തമായ മഴയും മഞ്ഞുവീഴ്ചയുമുണ്ടായി. രാജ്യത്തിെൻറ മിക്ക ഭാഗങ്ങളും ശൈത്യത്തിെൻറ പിടിയിലമർന്നുകഴിഞ്ഞു. റിയാദിലുൾപ്പടെ പല പ്രദേശങ്ങളിലും എട്ടിൽ താഴേ ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. അതേസമയം ഹാഇൽ, വടക്കൻ അതിർത്തി മേഖലകളിൽ രണ്ട് മുതൽ മൈനസ് ലെവലിലേക്ക് വരെ താപനില താഴുന്ന സ്ഥിതിയുണ്ടായി. പഞ്ഞികൾ പോലെ മഞ്ഞ് പെയ്തിറങ്ങുന്ന കാഴ്ച മരുഭൂമി കോച്ചുന്ന തണുപ്പിലും ആളുകൾക്ക് കൗതുകം പകരുന്നതായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam