ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികള്‍

Published : Jul 09, 2021, 06:36 PM ISTUpdated : Jul 09, 2021, 06:50 PM IST
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികള്‍

Synopsis

വിസ്താര എയര്‍ലൈന്റെ വെബ്‌സൈറ്റില്‍ മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് 895 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. ജൂലൈ 15നും 16നുമായി ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സും യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ചില വിമാന കമ്പനികള്‍. ദുബൈയിലേക്ക് ജൂലൈ 15 മുതലുള്ള ടിക്കറ്റ് ബുക്കിങാണ് ചില ഇന്ത്യന്‍ വിമാന കമ്പനികള്‍ ആരംഭിച്ചിരിക്കുന്നത്. 

വിസ്താര എയര്‍ലൈന്റെ വെബ്‌സൈറ്റില്‍ മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് 895 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. ജൂലൈ 15നും 16നുമായി ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സും യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണക്ഷന്‍ സര്‍വീസിന് 850ദിര്‍ഹം മുതലും ജൂലൈ 16 ന് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് 1,100 ദിര്‍ഹം മുതലുമാണ് ടിക്കറ്റ് നിരക്ക്. 

അതേസമയം ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാന സര്‍വീസുകളില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‍സും എയര്‍ ഇന്ത്യയും നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 25മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്  യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ