ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ

Published : Apr 07, 2026, 05:33 PM IST
court

Synopsis

ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ. ഉറങ്ങിക്കൊണ്ടിരുന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് മകൻ കൊലപ്പെടുത്തിയതായാണ് കേസ്.

കുവൈത്ത് സിറ്റി: സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒരു കുവൈത്ത് സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 2025 സെപ്റ്റംബറിൽ സാദ് അൽ-അബ്ദുല്ല പ്രദേശത്തെ വീട്ടിൽ ഉറങ്ങിക്കൊണ്ടിരുന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് മകൻ കൊലപ്പെടുത്തിയതായാണ് കേസ്. 37 വയസ്സാണ് പ്രതിക്ക്. 

സംഭവത്തിന് ശേഷം സഹോദരി അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പിടിച്ചെടുത്തു. മയക്കുമരുന്നിന്‍റെ സ്വാധീനത്തിൽ ഇയാൾ ഈ കുറ്റം ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെ ക്രിമിനൽ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടുറോഡിൽ കാർ സ്റ്റണ്ട്; അൽ ഐനിൽ ഡ്രൈവർമാർ പിടിയിൽ, കർശന നടപടിയുമായി അബുദാബി പൊലീസ്
വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ കാണാതായി; മസ്കറ്റിൽ 15കാരിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി റോയൽ ഒമാൻ പൊലീസ്