റമദാനിലെ തിരക്ക്: മക്കയിൽ ഉംറ തീർഥാടകർക്ക് പ്രത്യേക സൗകര്യങ്ങൾ

Published : Mar 16, 2024, 02:56 AM IST
റമദാനിലെ തിരക്ക്: മക്കയിൽ ഉംറ തീർഥാടകർക്ക് പ്രത്യേക സൗകര്യങ്ങൾ

Synopsis

പള്ളിക്കകത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുമായി സഹകരിച്ച് അകത്തേക്കും പുറത്തേക്കുമുള്ള തീർത്ഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം അതോറിറ്റി നിരീക്ഷിക്കുമെന്ന് ഹറം ജനറൽ അതോറിറ്റി അറിയിച്ചു.

റിയാദ്: റമദാനിലെ തിരക്ക് പരിഗണിച്ച് മക്കയിലെ മസ്ജിദുൽ ഹറാമിൽ ഉംറ തീർഥാടകർക്ക് കർമങ്ങളും നമസ്കാരവും സുഗമമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഹറം ജനറൽ അതോറിറ്റി. മസ്ജിദുൽ ഹറമിൽ പ്രവേശിമ്പോഴുള്ള തിക്കും തിരക്കും കുറയ്ക്കുന്നതിനായി തീർഥാടകർക്ക് മാത്രമായി 210 വാതിലുകൾ തുറന്നിട്ടുണ്ട്. പള്ളിക്കകത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുമായി സഹകരിച്ച് അകത്തേക്കും പുറത്തേക്കുമുള്ള തീർത്ഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം അതോറിറ്റി നിരീക്ഷിക്കും. പ്രത്യേക കരുതൽ വേണ്ട വ്യക്തികൾക്ക് കൂടുതൽ ശ്രദ്ധയുണ്ടാവും. 

മസ്ജിദുൽ ഹറമിലെ താഴത്തെ നിലയിൽ കിങ് അബ്ദുൽ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സലാം ഗേറ്റ്, 85 മുതൽ 93-ാം നമ്പർ വരെയുള്ള വാതിലുകൾ എന്നിവയുൾപ്പെടെ വിവിധ പ്രവേശന കവാടങ്ങളാണ് ഉംറ തീർഥാടകർക്കായി മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ 88-ാം നമ്പർ വാതിലിലൂടെ തീർഥാടകർക്ക് അകത്തേക്ക് പ്രവേശനം ഉണ്ടാവുകയില്ല. കൂടാതെ, അവർക്ക് അജ്‌യാദ് സ്റ്റെയർ കേസ്, അജ്‌യാദ് പാലം, ഷുബൈക സ്റ്റെയർ കേസ് 65-66, കിങ് ഫഹദ് സ്റ്റെയർ വേ 91-92, സ്റ്റെയർ കേസ് 84, പുറത്തുകടക്കാൻ സൈഡ് ക്രോസിങിലെ 78, 79, 80 എന്നീ നമ്പറുകളുള്ള വാതിലുകൾ, 74-ാം നമ്പർ സ്റ്റെയർ കേസ്, 71, 73, 85, 88 എന്നീ നമ്പറുകളുള്ള സാധാരണ ഗോവണി പടികൾ, കിങ് ഫഹദ് സ്റ്റെയർ കേസ്, 75 മുതൽ 77 വരെയും 81 മുതൽ 83 വരെയുമുള്ള വാതിലുകൾ എന്നിവയും തീർഥാടകർക്ക് ഉപയോഗിക്കാം.

കിങ് അബ്ദുൽ അസീസ് ഗേറ്റിനൊപ്പം ഷുബൈക ഗോവണി അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. ഒന്നാം നിലയിൽ, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സുബൈർ ഗേറ്റ്, അജ്‌യാദ് പാലം, ഷുബൈക പാലം, ഉസ്മാൻ പാലം, കിങ്‌ ഫഹദ് ഗേറ്റ് എലിവേറ്ററുകൾ എന്നിവയും രണ്ടാം നിലയിൽ, അൽ അർഖാം സ്റ്റെയർവേ എലിവേറ്ററുകൾ, ഉംറ ഗേറ്റ് എലിവേറ്ററുകൾ, അജ്‌യാദ് സ്റ്റെയർവേ എലിവേറ്ററുകൾ, മർവ സ്റ്റെയർവേ എലിവേറ്ററുകൾ, വിഭിന്നശേഷിക്കാർക്കുള്ള മേൽക്കൂരയിലെ ഭാഗവും എന്നിവയും തീർഥാടകർക്ക് ഉപയോഗിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം