
മക്ക: കനത്ത ചൂടില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം പകരാന്‍ മക്ക മുനിസിപ്പാലിറ്റി പ്രത്യേകതരം നടപ്പാതകള്‍ സ്ഥാപിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ മിനായില്‍ 3500 ചതുരശ്ര മീറ്റര്‍ നടപ്പാതയുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്.
കത്തുന്ന വെയിലിലുും കുറഞ്ഞചൂട് മാത്രം ആഗിരണം ചെയ്യുന്ന ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് നടപ്പാത തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക നിറവും നല്‍കിയിട്ടുണ്ട് ഇവയ്ക്ക്. ജപ്പാന്‍ കമ്പനിയായ സുമിതോമോയുമായി സഹകരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 15 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഈ വഴികളില്‍ ചൂട് കുറവായിരിക്കും. റോഡില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക സെന്‍സറുകള്‍ വഴി ഓരോ 10 സെക്കന്റിലും താപനില പരിശോധിക്കും. പദ്ധതി വിജയമാണെന്ന് കണ്ടാല്‍ മറ്റിടങ്ങളിലും ഇത്തരത്തിലുള്ള നടപ്പാതകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam