ചോക്ലേറ്റ് മുതല്‍ ടോര്‍ച്ച് വരെ; ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികള്‍ക്ക് സാന്ത്വനമായി 'പേര്‍ഷ്യന്‍ പെട്ടി'

By Web TeamFirst Published May 17, 2020, 3:50 PM IST
Highlights

അവശ്യ വസ്തുക്കളടങ്ങിയ 12 കിലോയുടെ പെട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്ക് ആദ്യഘട്ടത്തില്‍ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് നല്‍കുന്നത്.

ദുബായ്: കൊവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടമായും വരുമാനം നിലച്ചുമാണ് പ്രവാസികളില്‍ ഏറെയും നാട്ടിലേക്കുള്ള വിമാനത്തിന് കാത്തിരിക്കുന്നത്. ജന്മനാട്ടിലെത്താം എന്ന ആശ്വാസമുണ്ടെങ്കിലും ഭാവി ജീവിതത്തെക്കുറിച്ചുള്ള ആശങ്കയാണ് ഇവരില്‍ പലരെയും അലട്ടുന്നത്. എന്നാല്‍ ഗള്‍ഫില്‍ നിന്നെത്തുന്ന പിതാവിനെയോ സഹോദരനെയോ കാത്ത് വീട്ടില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് നിലവിലെ സാഹചര്യം ഉള്‍ക്കൊള്ളാനാകില്ല.

ഈ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് ദുബായില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സ്‌നേഹം നിറച്ച 'പേര്‍ഷ്യന്‍ പെട്ടി' സമ്മാനിക്കുകയാണ് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് കമ്പനീസ് ഹൗസ്. അവശ്യ വസ്തുക്കളടങ്ങിയ 12 കിലോയുടെ പെട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്ക് ആദ്യഘട്ടത്തില്‍ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് നല്‍കുന്നത്. ചോക്ലേറ്റ്, ബിസ്‌കറ്റ്, ബദാം, പിസ്ത, ഈത്തപ്പഴം, നിഡോ, ടാങ്ക്, പെര്‍ഫ്യൂം, ടോര്‍ച്ച്, ടാല്‍കം പൗഡര്‍, ടൈഗര്‍ ബാം, നഖംവെട്ടി തുടങ്ങിയ 15ലധികം സാധനങ്ങള്‍ പെട്ടിയിലുണ്ട്. 

മലയാളി നഴ്‌സുമാരുമായി സൗദിയിലേക്ക് പ്രത്യേക വിമാനം

click me!