
ദുബായ്: കാറുകളും ബൈക്കുകളും ചീറിപ്പായുന്ന സ്റ്റണ്ട് ഷോയാണ് ഗ്ലോബല്‍ വില്ലേജിലെത്തുന്നവരെ ആകര്‍ഷിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ അവതരിപ്പിക്കുന്ന അഭ്യാസപ്രകടനം കാണാന്‍ നൂറുകണക്കിന് പേരാണ് ദിവസേന എത്തുന്നത്.
സിനിമകളിലെ ആക്ഷന്‍ രംഗത്തെ വെല്ലുന്ന ദൃശ്യങ്ങളാണ് ദുബായ് ഗ്ലോബല്‍ വില്ലേജില്‍ എല്ലാ ദിവസവും അരങ്ങേറുന്ന സ്‍പീഡ് ചേയ്സ് ആക്ഷന്‍ സ്റ്റണ്ട് ഷോയിലുള്ളത്. ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 അഭ്യാസികള്‍ ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. അര മണിക്കൂറാണ് സ്റ്റണ്ട് ഷോയുടെ ദൈര്‍ഘ്യം. ഒരു കഥയുടെ അകമ്പടിയോടെയാണ് അവതരണം. മ്യൂസിയത്തിലുള്ള ബ്ലാക് പേള്‍ മോഷ്ടിക്കുന്നതും പൊലീസ് അധികൃതര്‍ മോഷ്ടാക്കളെ പിന്തുടര്‍ന്ന് കീഴ്പ്പെടുത്തി ബ്ലാക് പേള്‍ തിരിച്ചെടുക്കുന്നതുമാണ് കഥ. ധാരാളം സന്ദര്‍ശകരാണ് പരിപാടി കാണാനായി ഓരോ ദിവസവും എത്തുന്നത്. ആയിരം പേര്‍ക്ക് ഇരിക്കാനുള്ള പ്രത്യേക ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. ഗ്ലോബല്‍ വില്ലേജിലെത്തുന്നവര്‍ക്ക് സ്റ്റണ്ട് ഷോയിലേക്ക് പ്രവേശനം സൗജന്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam