ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകിയത് മണിക്കൂറുകൾ, യാത്രക്കാർ കാത്തിരുന്ന് മുഷിഞ്ഞു, നിരവധി പ്രവാസികൾ ദുരിതത്തിലായി

Published : Jan 07, 2026, 12:32 PM IST
spicejet

Synopsis

കരിപ്പൂരിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകിയത് മണിക്കൂറുകൾ. യാത്രക്കാർ ദുരിതത്തിലായി. 180ഓളം യാത്രക്കാരാണ് പ്രയാസം അനുഭവിക്കേണ്ടി വന്നത്. 

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. 180ഓളം യാത്രക്കാരാണ് പ്രയാസം അനുഭവിക്കേണ്ടി വന്നത്. തിങ്കളാഴ്ച (ജനുവരി 5) രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയത്.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്

തിങ്കളാഴ്ച രാത്രി 11.50-ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ യാത്ര ചെയ്യാനായി വൈകുന്നേരം തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ വിമാനം ചൊവ്വാഴ്ച രാവിലെ മാത്രമേ പുറപ്പെടുകയുള്ളൂ എന്ന വിവരം ഏറെ വൈകിയാണ് യാത്രക്കാരെ അറിയിച്ചത്. തുടർന്ന് തിങ്കളാഴ്ച രാത്രി വൈകി യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ 10.30-ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും വീണ്ടും സമയം നീണ്ടുപോയത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായി. ജോലി ആവശ്യങ്ങൾക്കും മറ്റുമായി പോകേണ്ട നിരവധി പ്രവാസികൾ ഇതോടെ വലിയ പ്രയാസത്തിലായത്. 

ചൊവ്വാഴ്ച രാവിലെ 10.30ന് വിമാനം പുറപ്പെടുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ വീണ്ടും വിമാനത്താവളത്തിലെത്തി ചെക്കിന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പിന്നീട് സാങ്കേതിക തകരാറുണ്ടെന്ന കാരണമാണ് പറഞ്ഞ് സ്‌പൈസ്‌ജെറ്റ് വിമാനം വീണ്ടും റദ്ദാക്കുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ വീണ്ടും വിമാനത്താവളത്തില്‍ കുടുങ്ങി. വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ കാരണമാണ് യാത്ര വൈകിയതെന്നാണ് സ്പൈസ് ജെറ്റ് അധികൃതർ നൽകിയ ഔദ്യോഗിക വിശദീകരണം.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി
അബുദാബി കാറപകടം; നാലു സഹോദരങ്ങൾക്കും ദുബായിലെ അൽ ഖിസൈസ് ഖബറിടത്തിൽ അന്ത്യവിശ്രമം