കുവൈത്തില്‍ വീട്ടുജോലിക്കാരിയെ സ്‍പോണ്‍സര്‍ പീഡിപ്പിച്ചു; ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍

Published : Nov 05, 2020, 12:29 PM IST
കുവൈത്തില്‍ വീട്ടുജോലിക്കാരിയെ സ്‍പോണ്‍സര്‍ പീഡിപ്പിച്ചു; ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍

Synopsis

സ്‍ത്രീയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നുവെന്നും തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചതെന്നും കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലിക്കാരിയെ സ്‍പോണ്‍സര്‍ ബലാത്സംഗം ചെയ്‍തു. തന്റെ ഭാര്യയും മക്കളും സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഇയാള്‍ 32കാരിയായ ഫിലിപ്പൈന്‍ സ്വദേശിനിയെ പീഡിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇവരെ സ്‍പോണ്‍സര്‍ തന്നെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

സ്‍ത്രീയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നുവെന്നും തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചതെന്നും കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. സ്‍പോണ്‍സര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഫോറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തും. തലസ്ഥാന ഗവര്‍ണറേറ്റിലായിരുന്നു സംഭവമെന്നും വീടിനുള്ളില്‍ വെച്ച് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നും അല്‍ അന്‍ബ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയായി, പൊലീസ് എത്തുമ്പോൾ അബോധാവസ്ഥയിൽ സുപ്രിയ, ഓസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ടു, ഭർത്താവ് പിടിയിൽ
പ്രവാസികൾക്കും ആശ്വാസം, സൗദിയിൽ ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു