
റിയാദ്: നിശ്ചിത ആളുകളിലധികം ഒരുമിച്ച് കൂടുന്ന കുടുംബ സംഗമങ്ങള്‍ നടത്തിയാല്‍ ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള വലിയ കുടുംബ സംഗമങ്ങള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
വീടുകള്‍, റസ്റ്റ് ഹൌസുകള്‍, ഫാമുകള്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം നിയന്ത്രണം ബാധകമാണ്. ഒരു വീട്ടില്‍ താമസിക്കുന്നവരല്ലാത്ത ആളുകള്‍ നിശ്ചിത എണ്ണത്തിനപ്പുറം ഒരുമിച്ച് കൂടുന്നത് ശിക്ഷാര്‍ഹമാണ്. ഇത്തരത്തില്‍ ഒത്തുചേരുന്ന ഓരോരുത്തര്‍ക്കും 500 റിയാല്‍ വീതവും ആളുകളെ ക്ഷണിച്ചയാളിന് 10,000 റിയാലും പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ശിക്ഷയും ഇരട്ടിയാവും. ഇങ്ങനെ പരമാവധി ഒരു ലക്ഷം റിയാല്‍ വഴി പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ക്കായി നിയമ ലംഘകരെ പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam