
ടൊറൻോ: കാന്നഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി സാംസ്കാരിക കൂട്ടായ്മയായ ടീം ഗ്ലാഡിയേറ്റർസ് കാനഡ നടത്തിയ സ്റ്റാർ ഹൈസ്റ്റ് 2020 പൂർത്തിയായി. മികച്ച അഭിനേതാക്കളെ കണ്ടെത്താൻ വേണ്ടി ആഗോളതലത്തിൽ നടത്തിയ മത്സരമാണിത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ പങ്കെടുത്ത മത്സരത്തിൽ നിന്നും ആദ്യം 150 പേരും പിന്നെ മുപ്പത് പേരും ഫൈനൽ റൗണ്ടിൽ പത്ത് പേരുമാണ് മാറ്റുരച്ചത്.
മത്സരാർത്ഥികളുടെ അഭിനയശേഷി വിലയിരുത്തപ്പെട്ട വിവിധ റൗണ്ടുകൾക്ക് ശേഷം മലയാളിയായ എസ്.സുശീൽ ഒന്നാം സ്ഥാനം നേടി. സരിൻ രണ്ടാം സ്ഥാനവും വിസ്മയ പ്രശോഭ്, അലീന മരിയ വർഗീസ്, ഷാഹീൻ ഷൈലജ എന്നിവർ മൂന്നാം സ്ഥാനത്തും എത്തി. ചലച്ചിത്രതാരം ഗിന്നസ് പക്രു, യുവസംവിധായകരായ അഭിരാം സുരേഷ് ഉണ്ണിത്താൻ, ഗണേഷ് രാജ് എന്നിവരാണ് മത്സരത്തിൽ വിധി കർത്താക്കളായി എത്തിയത്.
ഓരോ മത്സരഘട്ടങ്ങളിലും ഓരോരോ പ്രമേയം മത്സരാർത്ഥികൾക്ക് കൊടുക്കുകയും അതിനെ ആസ്പദമാക്കി ചെയ്യുന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളിലെ പ്രകടനം പരിഗണിച്ചുമാണ് മത്സരത്തിലെ വിജയികളെ നിശ്ചയിച്ചത്. അതിൽ നിന്നും കണ്ടെത്തിയ വിജയികൾക്ക് ക്യാഷ് അവാർഡും നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam