സ്റ്റോക്ക് ഓൺ ട്രെൻഡിന് 'ഉത്സവമായി' മാറി കേരളോത്സവം 2023

Published : Oct 06, 2023, 11:04 PM IST
സ്റ്റോക്ക് ഓൺ ട്രെൻഡിന് 'ഉത്സവമായി' മാറി കേരളോത്സവം 2023

Synopsis

രണ്ടുമണിക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ കലാകാരന്മാരുടെയും കലാകാരികളുടെയും കലാപ്രകടനങ്ങളോടെ  കേരളോത്സവത്തിന്  കിംഗ്സ് ഹാളിൽ തുടക്കമായി.

യുകെ: സ്റ്റോക്ക് ഓൺ ട്രെൻഡ് OLPH MISSION മെൻസ് ആൻഡ് വുമൺസ് ഫോറം ഒരുക്കിയ കേരളോത്സവം 2023 അക്ഷരാർത്ഥത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിന്  ഒരു ഉത്സവരാവായി  മാറി. സ്റ്റോക്ക് ഓൺ ട്രെന്റിലെ  ജാതിമത വ്യത്യാസം കൂടാതെ എല്ലാ മലയാളികളെയും ഉൾപ്പെടുത്തി പങ്കെടുപ്പിച്ച ഉത്സവമായിരുന്നു കേരളോത്സവം 2023.

രണ്ടുമണിക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ കലാകാരന്മാരുടെയും കലാകാരികളുടെയും കലാപ്രകടനങ്ങളോടെ  കേരളോത്സവത്തിന്  കിംഗ്സ് ഹാളിൽ തുടക്കമായി. സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ  ഇടവക വികാരി ഫാദർ ജോർജ് എട്ടു പറയലിന്റെ അധ്യക്ഷതയിൽ ലോഡ് മേയർ മജീദ് ഖാൻ , സ്റ്റോക്ക് സൗത്ത് സെൻട്രൽ എംപി ജോ  ജൈടെൻ , സ്റ്റോക്ക് സൗത്ത് എംപി ജാക്ക് ബർട്ടോൺ , ഫോർമർ സ്റ്റോക്ക് മേയർ ചന്ദ്രാ കനകണ്ടീ , സ്റ്റോക്ക് കൗൺസിലർമാരായ ഡോവ്  ഈവാൻ , ഡാന്‍ ജെല്ലിമാന്‍,സ്റ്റോക്ക് കൺസർവേറ്ററി ചെയർമാൻ ഡീന്‍ റിച്ചാഡ്സണ്‍ ,ബര്‍മിങ്ഹാം ആര്‍ച്ച്ബിഷപ്പ് ബര്‍നാഡ് ലോങ്ലി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരും പങ്കെടുത്തു.  

സ്റ്റോക്ക് എൻ എച്ച് എസ് ചീഫ്  ട്രെസി ബുള്ളോക്  വീഡിയോ സന്ദേശം നൽകി. പൊതുയോഗത്തിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. തുടർന്ന് കേരളത്തിൽ എത്തിയ പ്രസിദ്ധ സിനിമ പിന്നണി ഗായകൻ ബിജു നാരായണന്റെ നേതൃത്വത്തിൽ ഗാനമേളയും കലാഭവൻ ജോഷി കോമഡി ആർട്ടിസ്റ്റ് ബൈജു ജോസ് എന്നിവർ മാറ്റുരച്ച കോമഡി സ്കിറ്റും ഡ്രീം യുകെയുടെ നേതൃത്വത്തിലുള്ള ബോളിവുഡ് ഡാൻസും പരിപാടികൾക്ക് കൂടുതൽ ആസ്വാദന മികവ് നൽകി.

 കേരളത്തിന്റെ കലയെയും സംസ്കാരത്തെക്കുറിച്ചും യുകെ മലയാളികളുടെ പ്രധാന  തൊഴിൽ മേഖലയായ  ഹെൽത്ത് കെയർ ,ബിസിനസ്  മറ്റ് തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും കുറിച്ചുള്ള ഡോക്യുമെൻററിയുടെ പ്രദർശനവും നടന്നു.

ചലച്ചിത്ര രംഗത്ത് 30 വർഷം പിന്നിട്ട ബിജു നാരായണനെ സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറം പ്രസിഡൻറ് ജിജോമോൻ  ജോർജ്  സെക്രട്ടറി ബെന്നി പാലാട്ടിയും വുമൺസ് ഫോറം പ്രസിഡണ്ട് സിനി വിൻസെന്റ് സെക്രട്ടറി ജിഷ അനൂജ്  പ്രോഗ്രാം ജനറൽ കോഡിനേറ്റർ ജിജോ ജോസഫ് എന്നിവരും ചേർന്ന് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്