പത്ത് വർഷമായി പ്രവാസിയായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഖാലിദ് ബിൻ വലീദ് റോഡിലെ കമ്പ്യൂട്ടർ ഷോപ്പിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

റിയാദ്: മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ് സ്വദേശി മുഹമ്മദ് അഫ്സൽ (35) ആണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി പ്രവാസിയായ അഫ്സൽ, നാട്ടിൽ അവധിക്ക് പോയി ഒരു മാസം മുമ്പാണ് തിരികെ ജിദ്ദയിലെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഖാലിദ് ബിൻ വലീദ് റോഡിലെ കമ്പ്യൂട്ടർ ഷോപ്പിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: പാക്കത്ത് മുഹമ്മദ് (കുഞ്ഞാണി), മാതാവ്: അരീക്കാട്ടുപറമ്പിൽ മൈമൂന, ഭാര്യ: കിളിയേങ്ങൽ ഉവൈസ, മക്കൾ: ഫാത്തിമ അജുവ (7 വയസ്സ്), ഫാത്തിമ അസ (രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ്)., സഹോദരിമാർ: ഹസനത്ത്, മുഹ്സിന, ആമിന. നിലവിൽ മൃതദേഹം ജിദ്ദയിലെ ബക്ഷ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും മരണാന്തര സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.