
ഹൈദരാബാദ്: ഭാര്യയെ ഉപേക്ഷിച്ചുപോയ പ്രവാസികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്ന് ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ 45 പ്രവാസികളുടെ പാസ്പോര്ട്ട് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ഒവൈസിയുടെ പരാമര്‍ശം.
ഭാര്യയെ ഉപേക്ഷിച്ചുപോയ പ്രവാസികളുടെ പാസ്പോർട്ട് മാത്രം എന്തിനാണ് റദ്ദാക്കുന്നത്, അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ഭരണഘടനാ സ്ഥാനങ്ങള്‍ വഹിക്കുന്നതും വിലക്കണമെന്നും ഒവൈസി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഒവൈസി അഭിപ്രായം വ്യക്തമാക്കിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിച്ചുപോയ 45 പ്രവാസികളുടെ പാസ്പോര്ട്ട് റദ്ദാക്കിയ കാര്യം വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പ്രവാസികളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളയുന്ന പ്രവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്‍പോര്‍ട്ട് റദ്ദാക്കിയത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam