
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭ അംഗീകരിച്ച 2025-ലെ ഡിജിറ്റൽ വ്യാപാര മേഖല നിയന്ത്രിക്കുന്നതിനുള്ള നിയമത്തിൽ, ഈ രംഗത്ത് പ്രവർത്തിക്കാനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും വ്യക്തമാക്കി. ഉപഭോക്താവിന്റെയും സേവന ദാതാവിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് കർശന നിർദ്ദേശങ്ങളും നിയമം നൽകുന്നുണ്ട്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചിക്കുന്നതോ ആയ പ്രചാരണങ്ങളിൽ നിന്ന് ഇൻഫ്ലുവൻസർമാർ വിട്ടുനിൽക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നു. കൂടാതെ, സേവന ദാതാക്കൾ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിശ്വസനീയമായ മാർഗങ്ങളിലൂടെ വേണം സാമ്പത്തിക ഇടപാടുകൾ നടത്താൻ.
ഡിജിറ്റൽ വ്യാപാര മേഖലയെ നിയന്ത്രിക്കാനും ആവശ്യമായ തീരുമാനങ്ങളും ചട്ടങ്ങളും പുറപ്പെടുവിക്കാനുമുള്ള ചുമതല വാണിജ്യ വ്യവസായ മന്ത്രാലയത്തിനാണ്. ഇലക്ട്രോണിക് ലേലങ്ങൾ, ഉൽപ്പന്നങ്ങളോ സേവനങ്ങളോ നൽകുന്നവരും ഉപഭോക്താക്കളും തമ്മിലുള്ള ഇടനിലക്കാരായി പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളും ഇതിൽ ഉൾപ്പെടും. നിയമലംഘനം നടത്തുന്ന സേവന ദാതാക്കൾക്കുള്ള സാമ്പത്തിക പിഴകളും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ