കുവൈത്തിൽ വിലക്കയറ്റം തടയാൻ കർശന നിയന്ത്രണം, കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വൻ പദ്ധതി

Published : Apr 19, 2026, 04:15 PM IST
fruits and veggies

Synopsis

മേഖലയിലെ പ്രതിസന്ധികൾക്കിടയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് സർക്കാർ സമഗ്രമായ കർമ്മപദ്ധതി നടപ്പിലാക്കി. വിലക്കയറ്റം തടയാനും സാധനലഭ്യത ഉറപ്പുവരുത്താനുമായി കമ്പനികൾക്ക് സബ്‌സിഡി നൽകുന്നതും വില നിയന്ത്രിക്കുന്നതും കയറ്റുമതി നിരോധിക്കുന്നതും ഉൾപ്പെടെയുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

കുവൈത്ത് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കുവൈത്ത് സർക്കാർ സമഗ്രമായ കർമ്മപദ്ധതി നടപ്പിലാക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ജനജീവിതം സുസ്ഥിരമായി നിലനിർത്തുന്നതിനും മുൻഗണന നൽകിക്കൊണ്ടുള്ള ഏകോപിത നീക്കങ്ങളാണ് അധികൃതർ ആരംഭിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളെ അതീവ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

സാമ്പത്തികവും ഭരണപരവുമായ വിപുലമായ നടപടികളാണ് ഇതിന്‍റെ ഭാഗമായി സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. അസാധാരണമായ ഈ സാഹചര്യത്തിൽ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനായി കമ്പനികൾക്ക് സർക്കാർ സബ്‌സിഡി അനുവദിച്ചു. പകരം, ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കില്ലെന്നും ഔദ്യോഗിക അനുമതിയില്ലാതെ സാധനങ്ങൾ പുനർകയറ്റുമതി ചെയ്യില്ലെന്നും കമ്പനികൾ ഉറപ്പുനൽകണം. ഇതിനുപുറമെ, നിത്യോപയോഗ സാധനങ്ങളുടെ വില സർക്കാർ നിശ്ചയിച്ചു നൽകുകയും ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി പൂർണ്ണമായും നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

വിപണിയിലെ സ്റ്റോക്ക് നില കൃത്യമായി വിലയിരുത്തുന്നതിനും പൂഴ്ത്തിവെപ്പ് ഒഴിവാക്കുന്നതിനുമായി പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. രാജ്യത്തെ വിപണികളിൽ സ്ഥിരത ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് അമിതഭാരം ഉണ്ടാകാതിരിക്കാനും മന്ത്രാലയങ്ങളുടെ കീഴിലുള്ള പ്രത്യേക സംഘങ്ങൾ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. ഏത് തരം പ്രതിസന്ധികളെയും നേരിടാൻ ആവശ്യമായ ഭക്ഷ്യശേഖരം രാജ്യത്തുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാൻ–യുഎഇ റെയിൽ പാത പുരോഗമിക്കുന്നു; ഹഫീത് ട്രെയിൻ പദ്ധതി 40 ശതമാനം പൂർത്തിയായി
സൗദിയിലെ ഇന്ത്യൻ പ്രവാസികളുടെ ഏത് പ്രതിസന്ധിയിലും എംബസി ഒപ്പമുണ്ടാകുമെന്ന് അംബാസഡർ