വാറ്റില്‍ കൃത്രിമം നടത്തിയാല്‍ ഒമാനില്‍ കടുത്ത നടപടി

By Web TeamFirst Published Mar 27, 2021, 9:42 AM IST
Highlights

ഏപ്രില്‍ 16 മുതലാണ് അഞ്ചു ശതമാനം വാറ്റ് ഈടാക്കുക. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും വാറ്റ് ഉണ്ടാകും.

മസ്‌കറ്റ്: ഒമാനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നല്‍കുന്നതില്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശന ശിക്ഷ. രണ്ടു മാസത്തില്‍ കുറയാത്ത തടവ് അല്ലെങ്കില്‍ കുറഞ്ഞത് 1,000 റിയാല്‍ പിഴയോ ആണ് ശിക്ഷ. പരമാവധി ശിക്ഷ മൂന്നുവര്‍ഷം വരെ തടവും 20,000 റിയാല്‍ പിഴയുമാണെന്ന് ടാക്‌സ് അതോറിറ്റി അറിയിച്ചു. പിഴ അടച്ചില്ലെങ്കില്‍ ശിക്ഷ ഇരട്ടിയാകും. ഏപ്രില്‍ 16 മുതലാണ് അഞ്ചു ശതമാനം വാറ്റ് ഈടാക്കുക. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും വാറ്റ് ഉണ്ടാകും. 2016 നവംബറില്‍ ജിസിസി രാജ്യങ്ങള്‍ ഒപ്പിട്ട ഏകീകൃത വാറ്റ് കരാര്‍ പ്രകാരമാണ് നിയമം.  

click me!