യുഎഇയില്‍ സ്‌കൂളിലേക്ക് പോയ പ്രവാസി വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു

By Web TeamFirst Published Oct 25, 2021, 6:16 PM IST
Highlights

സക്മകം ഏരിയയിലെ സ്‌കൂളിലേക്കുള്ള റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാര്‍ കെജി വണ്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചത്.

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ സ്‌കൂളിലേക്ക് പോയ അഞ്ചു വയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഈജിപ്ത് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. 

സക്മകം ഏരിയയിലെ സ്‌കൂളിലേക്കുള്ള റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാര്‍ കെജി വണ്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചത്. ഞായറാഴ്ച രാവിലെ 7.23നാണ് അഞ്ചു വയസ്സുകാരന് അപകടം സംഭവിച്ച വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ സലേഹ് അല്‍ ധന്‍ഹാനി പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തിയെങ്കിലും അപകട സമയത്ത് തന്നെ കുട്ടി മരിച്ചിരുന്നു. അറബ് ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകട കാരണം. കുട്ടിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കേണല്‍ ധന്‍ഹാനി ദുഃഖം രേഖപ്പെടുത്തി. 

മലയാളി വിദ്യാര്‍ത്ഥി ബഹ്റൈനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

20 ദിവസം മുമ്പ് കാണാതായി പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി
 

click me!