വേൾഡ് മലയാളി കൗൺസിലിന്‍റെ കവിത ആലാപന മല്‍സരത്തിന് ആവേശകരമായ സമാപനം

Published : Oct 25, 2021, 05:34 PM IST
വേൾഡ് മലയാളി കൗൺസിലിന്‍റെ കവിത ആലാപന മല്‍സരത്തിന് ആവേശകരമായ സമാപനം

Synopsis

പ്രോഗ്രാം കോഡിനേറ്റർ ആയ ഖദീജ ഹബീബ് മത്സരഫലങ്ങൾ പ്രഖ്യാപിച്ചു. സീനിയർ കുട്ടികളുടെ വിഭാഗത്തിൽ ഇഷാന അബൂബക്കർ ഒന്നാംസ്ഥാനവും നേഹ ഷിബു രണ്ടാം സ്ഥാനവും സ്വാതി മഹേന്ദ്രൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ദമാം: വേൾഡ് മലയാളി കൗൺസിൽ അൽകോബാർ പ്രൊവിൻസ് നടത്തിയ കവിത ആലാപന മത്സരത്തിന്റെ അവാർഡ് പരിപാടി ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിന്‌ പ്രവാസികളായ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന്‌ സംഘടിപ്പിച്ച പരിപാടിക്ക് ആവേശകരമായ പ്രതീകരണമാണ്‌ ലഭിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. 

വേൾഡ് മലയാളി കൗൺസിൽ അൽകോബാർ പ്രൊവിൻസ് ജനറൽ സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞ പരിപാടി മുഖ്യരക്ഷാധികാരി മൂസക്കോയ ഉദ്ഘാടനം ചെയ്തു. പ്രൊവിൻസ് പ്രസിഡണ്ട് നജീബ് അരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ ആയ ഖദീജ ഹബീബ് മത്സരഫലങ്ങൾ പ്രഖ്യാപിച്ചു. സീനിയർ കുട്ടികളുടെ വിഭാഗത്തിൽ ഇഷാന അബൂബക്കർ ഒന്നാംസ്ഥാനവും നേഹ ഷിബു രണ്ടാം സ്ഥാനവും സ്വാതി മഹേന്ദ്രൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  ജൂനിയർ വിഭാഗത്തിൽ ജിയ ബിജു ഒന്നാം സ്ഥാനവും മയൂഖ ഷാജി രണ്ടാംസ്ഥാനവും ജഹാന ഫെറിൻ മൂന്നാം സ്ഥാനവും നേടി. 

പ്രവിശ്യയിലെ പ്രഗത്ഭ സംഗീതജ്ഞ മീനു അനൂപ് മുഖ്യാതിഥി ആയിരുന്നു. സംഗീത രംഗത്ത് കുട്ടികള്‍ക്ക് ലഭിക്കുന്ന കഴിവുകള്‍ ദൈവികമാണെന്നും അതിനെ കൂടുതല്‍ പരിപോശിപ്പിക്കാന്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന മത്സരങ്ങള്‍ ഉപകരിക്കുമെന്നും മീനു അനൂപ് പറഞ്ഞു. വിജയികൾക്കുള്ള സമ്മാനങ്ങൾ മീനു അനൂപ് വിതരണം ചെയ്തു. വിജയികളായ കുട്ടികള്‍ തങ്ങളുടെ കവിതകള്‍ ആലപിച്ചു. 

മാധ്യമ പ്രവർത്തകന്‍ മുജീബ് കളത്തിൽ, വേൾഡ് മലയാളി കൗൺസിൽ അൽകോബാർ പ്രോവിൻസ് ചെയർമാൻ ഷമീം കാട്ടാക്കട, മിഡിൽ ഈസ്റ്റ് ചെയർമാൻ ടി കെ വിജയൻ,  മിഡിലീസ്റ്റ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത്, ചാരിറ്റി കൺവീനർ ഷഫീഖ് ചക്കിങ്കപറമ്പിൽ, വുമൻസ് ഫോറം പ്രസിഡണ്ട് അർച്ചന അഭിഷേക് , സെക്രട്ടറി ഹുസ്ന  ആസിഫ് എന്നിവർ ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ സനൽകുമാർ മാസ്റ്റർ, സഫീർ കുണ്ടറ, ബിനു കുഞ്ഞ് എന്നിവർ വിധികർത്താക്കളായി, സാമുവൽ, ഷഫീക്, അജീo എന്നിവർ വിധികർത്താക്കൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിനേശ്, ഷനൂബ്, അഭിഷേക്, നവാസ്, ഷിബു എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. ട്രഷറർ ആസിഫ് താനൂർ പരിപാടിക്ക് നന്ദി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി