
സ്കറ്റ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് വാദികബീർ ഇന്ത്യൻ സ്കൂളിന് ഞായറാഴ്ച അവധി. ദു:ഖസൂചകമായിട്ടാണ് അവധി നല്‍കുന്നത്. പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആശ്രിത ബ്ലെസി ഗെയ്ൻസ് (16) ആണ് ശനിയാഴ്ച വൈകുന്നേരം ജീവനൊടുക്കിയതെന്ന് സ്കൂൾ അധികൃതർ പുറത്തിറക്കിയ വർത്തകുറിപ്പിൽ പറയുന്നു. ദുഃഖ സൂചകമായി ഫെബ്രുവരി ഒൻപതു ഞാറാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചതായും കുറിപ്പിൽ പറയുന്നു.
ആശ്രിത ബ്ലെസി ഗെയ്ൻസിന്‍റെ വേർപാടിൽ അഗാധമായ ദുഖവും അനുശോചനവും സ്കൂൾ അധികൃതർ രേഖപ്പെടുത്തി. ക്ലാസ് പരീക്ഷയിൽ മികച്ച മാർക്ക് നേടാത്തതിൽ അസ്വസ്ഥയായ ആശ്രിത ബ്ലെസി താമസിച്ചിരുന്ന വീടിന്‍റെ ബാൽക്കണിയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഫെബ്രുവരി ഒൻപതിന് നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും എക്സ്ട്രാ ക്ലാസ്സുകളും പ്രാക്ടിക്കലുകളും റദ്ദാക്കുകയും പുതിയ തീയതികൾ ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam