
തിരുവനന്തപുരം: അരനൂറ്റാണ്ട് കാലത്തെ ഗള്‍ഫ് കുടിയേറ്റം കേരളത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുളള പഠനം പുസ്തക രൂപത്തില്‍ ഇറങ്ങുന്നു. പ്രവാസികളുടെ എണ്ണം കൂടിയതാണ് പുതിയ വിമാനത്താവളങ്ങള്‍ വരെ നിര്‍മിക്കാന്‍ കാരണമായതെന്നും പഠനം പറയുന്നു. ബി.എ പ്രകാശ് എഴുതിയ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. 'FIVE DECADES OF KERALA MIGRATION, TO THE GULF COUNTRIES' എന്ന പുസ്തകം 1974 മുതല്‍ ഈവര്‍ഷം വരെയുള്ള കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ ഗള്‍ഫ് കുടിയേറ്റം ഉണ്ടാക്കിയ മാറ്റങ്ങള്‍ അക്കമിട്ടു നിരത്തുന്നു.
കുടിയേറ്റം തൊഴില്‍ ലഭിക്കാനും ജീവിത നിലവാരം മെച്ചപ്പെടാനും കേരളത്തില്‍ ദാരിദ്ര്യം ഗണ്യമായി കുറയ്ക്കാനും കാരണമായി. ബാങ്കുകളില്‍ എന്‍ആര്‍ഇ നിക്ഷേപം കുതിച്ചുയര്‍ന്നത് സാധാരണക്കാര്‍ക്ക് വായ്പകള്‍ ലഭ്യമാകാന്‍ ഇടവച്ചു. നഗരവല്‍ക്കരണ പ്രക്രിയ ശക്തിയാര്‍ജിച്ചു. വിമാനയാത്രക്കാരുടെ എണ്ണം കൂടിയതാണ് വ്യോമഗതാഗതത്തില്‍ വികസനക്കുതിപ്പിന് കാരണമായതെന്നും പുസ്തകം പറയുന്നു
കൊവിഡ് കാലത്ത് 14.71 ലക്ഷം കേരളീയര്‍ ഗള്‍ഫില്‍നിന്ന് മടങ്ങിവന്നെങ്കിലും നാലില്‍ മൂന്നുഭാഗവും തിരിച്ചുപോയി. 1990 മുതല്‍ 2020 വരെ ഓരോ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. കേരളത്തില്‍ ഒട്ടേറെ കുടുംബങ്ങളുടെ വരുമാന സ്രോതസായതിനാല്‍ ഗള്‍ഫ് കുടിയേറ്റത്തിന് ഇനിയും ഭാവിയുണ്ടെന്നാണ് പുസ്തകം പറഞ്ഞുവയ്ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ