ഒമാൻ ഭരണാധികാരിയും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി

By Web TeamFirst Published Feb 24, 2019, 9:33 AM IST
Highlights

ഗാവിന്‍ വില്യംസന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാഷ്ട്രങ്ങളും തമ്മില്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ഹാരിബ് ബുസൈദിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗാവിൻ വില്യംസും തമ്മിൽ  മസ്കത്തിൽ കൂടിക്കാഴ്ച നടത്തി. ബൈത്ത് അൽ ബർഖാ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒമാന്‍ - ബ്രിട്ടന്‍ സഹകരണം ശക്തമാക്കുന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ഹാരിബ് ബുസൈദി, ഒമാനിലെ ബ്രിട്ടീഷ് അംബാസഡര്‍ ഹാമിഷ് കൊവല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഗാവിന്‍ വില്യംസന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാഷ്ട്രങ്ങളും തമ്മില്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ഹാരിബ് ബുസൈദിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.  ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിന്റെയും പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് സംയുക്ത കരാറെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

click me!