സിറിയൻ സയാമീസ് ഇരട്ടകൾ റിയാദിൽ വേർപിരിഞ്ഞു, സെലിനും എലീനും പുതിയ ജീവിതത്തിലേക്ക് പിച്ചവെക്കും

Published : Jul 29, 2025, 03:30 PM IST
Siamese Twins

Synopsis

സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദേശാനുസരണം റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്

റിയാദ്: സിറിയൻ സയാമീസ് ഇരട്ടകൾ വിജയകരമായി വേർപിരിഞ്ഞു. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വിദഗ്ധ കരങ്ങളാൽ വേർപെട്ട സെലിൻ, എലീൻ എന്നീ പെൺകുരുന്നുകൾ ഇനി വെവ്വേറെയുള്ള ജീവിതങ്ങളിലേക്ക് പിച്ചവെക്കും. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദേശാനുസരണം റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്.

അനസ്തേഷ്യ, ന്യൂറോ സർജറി, പീഡിയാട്രിക്സ്, പ്ലാസ്റ്റിക് സർജറി എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ കൺസൾട്ടൻറുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്‌സുമാർ, ടെക്‌നീഷ്യന്മാർ തുടങ്ങിയ 24 പേരടങ്ങുന്ന മെഡിക്കൽ സംഘം ആറ് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടത്തിയത്. റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ശസ്ത്രക്രിയ ഉയർന്ന കാര്യക്ഷമതയോടെ സങ്കീർണമായ ശസ്ത്രക്രിയ നടത്തുന്നതിലുള്ള സൗദി വൈദ്യസംഘത്തിന്‍റെ പ്രാവീണ്യം തെളിയിക്കുന്നതായിരുന്നു.

വേർപിരിയൽ പ്രക്രിയയ്ക്ക് ശേഷം ‘സെലിൻ’ എന്ന പെൺകുഞ്ഞിന്‍റെ ആരോഗ്യം സ്ഥിരമാണെന്ന് മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവനുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. വെൻറിലേറ്ററിന്‍റെ ആവശ്യമില്ലാതെ തന്നെ അവൾക്ക് ഓക്സിജൻ നൽകി. ഇത് ശസ്ത്രക്രിയയ്ക്കു ശേഷമുള്ള അവളുടെ ആരോഗ്യസ്ഥിരതയുടെ നല്ല സൂചനയാണെന്നും പറഞ്ഞു. സിറിയൻ സയാമീസ് ഇരട്ടകളായ സെലിൻ, എലീൻ എന്നിവരുടെ കുടുംബം ലബനാനിൽ അഭയാർഥികളാണെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം