
ദോഹ: ഖത്തറിൽ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ എല്ലാ വാഹനങ്ങളുടെയും ഉടമകൾ ജൂലൈ 27 മുതൽ 30 ദിവസത്തിനുള്ളിൽ വാഹനത്തിന്‍റെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. രാജ്യത്തെ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നിർദേശം.
2007ലെ ട്രാഫിക് നിയമ നമ്പർ (19)ലെ ആർട്ടിക്കിൾ (11)ൽ അനുശാസിക്കുന്ന രജിസ്ട്രേഷന്‍റെ നിയമപരമായ സമയപരിധി കഴിഞ്ഞ വാഹനങ്ങളുടെ ഉടമകൾക്ക് ഈ പ്രഖ്യാപനം ബാധകമാണ്. സമയപരിധി കഴിഞ്ഞാൽ ബാധകമാകുന്ന നിയമപരമായ നടപടിക്രമങ്ങൾ ഒഴിവാക്കാൻ ഉടമകൾ എത്രയും വേഗം അവരുടെ വാഹന രജിസ്ട്രേഷൻ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും എല്ലാ വാഹന ഉടമകളും രാജ്യത്തെ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഡയറക്ടറേറ്റിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് നിർദ്ദേശം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ