വിലക്ക് നീങ്ങി, ഖത്തറിൽ തലബാത്തിന്‍റെ സേവനങ്ങള്‍ പുനഃരാരംഭിച്ചു

Published : Sep 17, 2025, 10:39 AM IST
talabat

Synopsis

ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് ഒരാഴ്ചത്തേക്ക് തലബാത്ത് ഡെലിവറി സേവനങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ തലബാത്തിന്‍റെ സേവനങ്ങള്‍ പുനഃരാരംഭിച്ചത്. 

ദോഹ: ഖത്തറില്‍ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം താല്‍ക്കാലികമായി അടപ്പിച്ച ഭക്ഷ്യ വിതരണ പ്ലാറ്റ്‍ഫോമായ തലബാത്തിന്‍റെ സേവനങ്ങള്‍ പുനഃരാരംഭിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് ഒരാഴ്ചത്തേക്കാണ് തലബാത്ത് ഡെലിവറി സേവനങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ട തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ക​മ്പ​നി പൂര്‍ണമായി പാലിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നിയമലംഘനങ്ങള്‍ക്ക് 11.4 ല​ക്ഷം ഖ​ത്ത​ർ റി​യാ​ൽ പി​ഴ ചു​മ​ത്തി​യി​രു​ന്നു. ​2008 ലെ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച ​എ​ട്ടാം ന​മ്പ​ർ നി​യ​മ​ത്തി​ലെ​യും അ​തി​ന്റെ എ​ക്സി​ക്യൂ​ട്ടി​വ് റെ​ഗു​ലേ​ഷ​ൻ​സി​ലെ​യും ആ​ർ​ട്ടി​ക്കി​ൾ 7, 11 എ​ന്നി​വ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നായിരുന്നു തലബാത്തിനെതിരെ നടപടി സ്വീകരിച്ചത്.

തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ആപ്പില്‍ പ്രദര്‍ശിപ്പിച്ചതും, അ​ന്യാ​യ​മാ​യി പ​ണം ഈ​ടാ​ക്കു​ക, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​തി​രി​ക്കു​ക​ എന്നിവ ഉള്‍പ്പെടെയുള്ള പ​രാ​തി​ക​ൾ സ്ഥാപനത്തിനെതിരെ ഉയർന്നിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ