
റിയാദ്: കൊവിഡ് സാഹചര്യത്തിൽ നിർത്തിവെച്ചിരിക്കുന്ന ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള വിമാന യാത്ര പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് വീണ്ടും സൗദി അധികൃതരുമായി സംസാരിച്ചെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച്, വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ഇന്ത്യയിയിൽനിന്നുള്ള യാത്രാവിലക്ക് ഘട്ടംഘട്ടമായി ലഘൂകരിക്കണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കും സൗദിക്കുമിടയിൽ ടൂറിസം വികസന സാധ്യതകൾ സംബന്ധിച്ച് നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യ ഗവൺമെൻറ്, സൗദി ടൂറിസം വകുപ്പ്, ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ, സൗദി ഇന്ത്യ-ബിസിനസ് നെറ്റ്‌വർക്ക് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ എംബസിയാണ് വെബിനാർ സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിലെ സാഹസിക ടൂറിസം, സാംസ്‌കാരിക ടൂറിസം, മെഡിക്കൽ, ആത്മീയ ടൂറിസം, വിവിധതരം ടൂറിസം അവസരങ്ങൾ സംബന്ധിച്ച് അംബാസിഡർ ഡോ. ഔസാഫ് സഇൗദ് വിശദീകരിച്ചു.
ഇന്ത്യൻ മെഡിക്കൽ ടൂറിസത്തിലെ അവസരങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ഡോ. അഗസ്റ്റസ് സൈമൺ, ജി. കമല വർധന റാവു ഐ.എ.എസ്, ഖാലിദ് അൽ അബൂദി, അശോക് സേഥി, അബ്ദുല്ല സൗദ് അൽ തുവൈരിജി, രവി ഗോസൈൻ തുടങ്ങിയവർ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam