തനിഷ്കിൻ്റെ ജി.സി.സിയിലെ ഏറ്റവും വലിയ ഷോറൂം ദുബായിൽ ആരംഭിച്ചു

Published : Dec 06, 2024, 01:08 PM ISTUpdated : Dec 06, 2024, 02:26 PM IST
തനിഷ്കിൻ്റെ ജി.സി.സിയിലെ ഏറ്റവും വലിയ ഷോറൂം ദുബായിൽ ആരംഭിച്ചു

Synopsis

തനിഷ്കിൻ്റെ യു.എ.ഇ.- യിലെ ഏറ്റവും വലുതും ആഡംബരപൂർണവുമായ ഷോറൂമാണിത്.

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യയിലെ വൻകിട ജ്വല്ലറി ശൃംഖലയായ തനിഷ്കിൻ്റെ ഏറ്റവും വലിയ ഷോറൂം ദുബായ് ദെയ്‌റ ഗോൾഡ് സൂഖിൽ ആരംഭിച്ചു. 5,000 ചതുരശ്രയടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ അത്യാധുനിക ഷോറൂം 10,000-ലേറെ അതിമനോഹര ആഭരണ ഡിസൈനുകൾ അണിനിരത്തുന്നു.

തനിഷ്കിൻ്റെ യു.എ.ഇ.- യിലെ ഏറ്റവും വലുതും ആഡംബരപൂർണവുമായ ഷോറൂമാണിത്. ഇതിലൂടെ പ്രീമിയം ജ്വല്ലറി രംഗത്തെ മുൻനിര  സ്ഥാനം തനിഷ്‌ക് വീണ്ടും ഉറപ്പിക്കുകയും ദുബായിലെ ആഡംബര റീട്ടെയ്‌ലിനായി ഒരു പുതിയ സംവിധാനം സ്ഥാപിക്കുകയും ചെയ്യുന്നു.

തനിഷ്‌കിൻ്റെ ജിസിസിയിലെ പതിമൂന്നാമത് ഔട്ട്‌ലെറ്റാണിത്.  പരമ്പരാഗത കലാരൂപങ്ങളെ സമകാലിക ചാരുതയുമായി സമന്വയിപ്പിച്ച്  കരകൗശലത്തിൻ്റെയും ഗുണനിലവാരത്തിൻ്റെയും ഉപയോക്തൃ സൗഹൃദത്തിൻ്റെയും പാരമ്പര്യം ഇവിടെ കാണാൻ സാധിക്കുമെന്ന് തനിഷ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ടൈറ്റൻ കമ്പനി ലിമിറ്റഡിൻ്റെ ഇൻ്റർനാഷണൽ ബിസിനസ് സി.ഇ.ഒ കുരുവിള മാർക്കോസ് പറഞ്ഞു.

ഞങ്ങളുടെ മുൻനിര ഷോറൂം ദുബായിൽ തുറന്നത് വളർച്ചയുടെയും വിപുലീകരണത്തിൻ്റെയും യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. ഈ ലോകോത്തര ഷോറൂം  മികച്ച ആഭരണങ്ങൾ ലഭ്യമാക്കുകയും  യുഎഇ വിപണിയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. കൂടാതെ, യുഎഇയിലും പുറത്തുമുള്ള തനിഷ്ക് ഉപയോക്താക്കൾക്ക് ആഡംബരപൂർണമായ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഒരു ആഗോള ഷോപ്പിങ് തലസ്ഥാനമെന്ന നിലയിലും അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസം മേഖലയെന്ന നിലയിലും  തനിഷ്‌കിന് ഈ മുൻനിര സ്റ്റോർ അവതരിപ്പിക്കാൻ ദുബായ് അനുയോജ്യമായ സ്ഥലമായിത്തീർന്നു.

ദൈനംദിനം ഉപയോഗിക്കാവുന്നവ മുതൽ വധുവിന് അണിയിക്കാനുള്ള ആഭരണങ്ങൾ വരെയുള്ള വിപുലമായ ശേഖരം ഇവിടെ വാഗ്ദാനം ചെയ്യുന്നു. കാലാതീതമായ സ്വർണ ഡിസൈനുകളോ, സമകാലിക ഡയമണ്ട് ആഭരണങ്ങളോ, ഇഷ്ടാനുസൃതമായി നിർമ്മിച്ച ബ്രൈഡൽ കളക്ഷനുകളോ ആകട്ടെ, ഉപയോക്തൃ പ്രതീക്ഷകൾക്കപ്പുറമുള്ള അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്.

ദുബായിലെ ബഹുസാംസ്‌കാരിക ഘടനയെ പ്രതിഫലിപ്പിക്കുന്ന തനിഷ്‌ക് ഷോറൂമിൽ 25-ലേറെ ഭാഷകളിൽ പ്രാവീണ്യമുള്ള 15-ലധികം രാജ്യങ്ങളിൽ നിന്നുള്ള ബഹുഭാഷാ ടീം ജോലി ചെയ്യുന്നു. എല്ലാത്തരം ഉപയോക്താക്കൾക്കും ഇവരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കും.

വീഡിയോ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി