പൊലീസ് പട്രോളിങ് സംഘത്തിന് തോന്നിയ സംശയം, രക്ഷപ്പെടാൻ ശ്രമിച്ച് ഡ്രൈവർ, ടാക്സിയിൽ മയക്കുമരുന്ന് കടത്ത്

Published : Dec 06, 2025, 05:25 PM IST
taxi

Synopsis

പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധന നടത്താൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചു. 

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട് ഒരു ടാക്സി ഡ്രൈവറെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റ് സപ്പോർട്ട് പട്രോളിംഗ് സംഘമാണ് ഇയാളെ പിടികൂടിയത്. വിൽപ്പനയ്ക്കായി തയ്യാറാക്കിയ 74 സാഷേ മെത്താംഫെറ്റാമൈനുമായാണ് ഇയാൾ പിടിയിലായത്. സാൽമിയ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് ഒരു ടാക്സിയെക്കുറിച്ച് സംശയം തോന്നിയതാണ് അറസ്റ്റിൽ കലാശിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടയുടനെ ഡ്രൈവർ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉടൻ തന്നെ തടഞ്ഞുനിർത്തുകയായിരുന്നു.

സംശയകരമായ രീതിയിൽ കാണപ്പെട്ട ഡ്രൈവറെ പ്രതിരോധ നടപടിയെന്ന നിലയിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വാഹനത്തിനുള്ളിലെ ബാഗിൽ ഒളിപ്പിച്ച നിലയിൽ മെത്താംഫെറ്റാമൈൻ കണ്ടെടുത്തത്. ടാക്സി മറയാക്കി വാണിജ്യ, റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പണത്തിനുവേണ്ടി മയക്കുമരുന്ന് വിതരണം ചെയ്തതായി ഡ്രൈവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പിടിച്ചെടുത്ത മുഴുവൻ മയക്കുമരുന്നുകളും കണ്ടുകെട്ടി. തുടർ അന്വേഷണങ്ങൾക്കായി പ്രതിയെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,000ത്തിലേറെ പ്രവാസികൾ പിടിയിൽ, കർശന പരിശോധന തുടരുന്നു, സഹായം നൽകിയതിന്11 പേർക്കെതിരെ കേസ്
സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ