വിൽപ്പനയിൽ നേട്ടം; ലോക ടി.വി വിപണിയിൽ TCL രണ്ടാമത്

Published : Feb 27, 2023, 04:20 PM IST
വിൽപ്പനയിൽ നേട്ടം; ലോക ടി.വി വിപണിയിൽ TCL രണ്ടാമത്

Synopsis

മിനി എൽ.ഇ.ഡി, ക്യു.എൽ.ഇ.‍ഡി ടിവി വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ച് ടി.സി.എൽ. പുതിയ ഉൽപ്പന്നങ്ങള്‍ 2023-ൽ വിപണിയിലെത്തും.

ആഗോള കൺസ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാൻഡ് ടി.സി.എൽ ടെലിവിഷൻ വിൽപ്പനയിൽ പുതിയ നേട്ടം കൈവരിച്ചു. ഏറ്റവും പുതിയ OMDIA Global TV sets report 2022 അനുസരിച്ച് വിൽപ്പനയിൽ ടി.സി.എൽ ലോകത്ത് രണ്ടാംസ്ഥാനത്ത് എത്തി.

98 ഇഞ്ചിന് മുകളിൽ വലിപ്പം കൂടിയ ടെലിവിഷനുകളുടെ വിൽപ്പനയിൽ ലോകത്ത് ടി.സി.എൽ ഒന്നാമതാണ്. കഴിഞ്ഞ വര്‍ഷവും ഈ റെക്കോഡ് ടി.സി.എൽ സ്വന്തമാക്കിയിരുന്നു.

2023 തുടക്കത്തിൽ CES 2023 വേദിയിൽ മിനി എൽ.ഇ.ഡി ടെലിവിഷന്‍ വിപണിയിലേക്ക് പുതിയ ഡിസ്പ്ലേ സാങ്കേതികവിദ്യകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. TCL Mini LED 4K TV C935, C835 മോഡലുകള്‍ക്ക് രണ്ട് CES® 2023 Innovation Awards പുരസ്‍കാരങ്ങളും കമ്പനി നേടി.

പുതിയ ടി.സി.എൽ മിനി എൽ.ഇ.ഡി സീരിസിൽ XL സ്ക്രീനുകള്‍ ഈ വര്‍ഷം ലഭ്യമാകും. 1000 ലെവൽ ലോക്കൽ ഡിമ്മിങ് സോണുകള്‍, മില്യൺ ലെവൽ ഹൈ കോൺട്രാസ്റ്റ്, ഉയര്‍ന്ന ബ്രൈറ്റ്‍നസ് എന്നിവയാണ് കൂടുതൽ മിനി എൽ.ഇ.ഡികള്‍ നൽകുക. ഇതോടൊപ്പം ടി.സി.എല്ലിന്‍റെ സ്വന്തം ലൈറ്റ് കൺട്രോൾ അൽഗോരിതവും ടി.വിയിൽ ഉണ്ടാകും. വളരെ തെളിച്ചമുള്ള സ്ക്രീനിൽ മികച്ച കാഴ്ച്ചാനുഭവം നൽകുന്നതാണ് ഈ സാങ്കേതികവിദ്യ. സ്ക്രീനിലെ സൂര്യപ്രകാശം, ഇരുട്ട് എന്നിവ കാഴ്ച്ച തടസ്സം ഉണ്ടാകാതെ ഇത് സഹായിക്കും.

2023 മിനി എൽ.ഇ.ഡി, ക്യു.എൽ.ഇഡി ടിവി ഈ വര്‍ഷത്തിലെ ആദ്യ പാദത്തിൽ തന്നെ വിപണിയിൽ എത്തും. ടെലിവിഷന്‍ സെറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ടി.സി.എൽ ഓഫീസുകളിലൂടെയും ഔദ്യോഗിക സോഷ്യൽ മീഡിയ വഴിയും പ്രതീക്ഷിക്കാമെന്ന് കമ്പനി അറിയിച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ