പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Feb 27, 2023, 02:58 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

നിയോം സിറ്റിയില്‍ ജീവനക്കാരനായിരുന്നു. തബൂക്ക് അൽബദ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ തുടർ നടപടികൾ നടന്നുവരുന്നു. 

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിൽ തൃശൂർ അന്തിക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.  പുത്തൻപീടിക സേവ്യറിന്റെയും ത്രേസ്യയുടേയും മകൻ കുരുത്തുക്കുളങ്ങര ജയിംസ് (43) ആണ് മരിച്ചത്. 

നിയോം സിറ്റിയില്‍ ജീവനക്കാരനായിരുന്നു. തബൂക്ക് അൽബദ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ തുടർ നടപടികൾ നടന്നുവരുന്നു. ഖമീസ് മുഷൈത്ത് മഹാല ചിൽഡ്രൻസ് ഹോസ്‍പിറ്റൽ സ്റ്റാഫ് കളത്തിൽ പറമ്പിൽ സിസി ചാക്കോയാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്.

Read also: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ചേളാരി സൂപ്പര്‍ ബസാറിലെ ചോലയില്‍ വീട്ടില്‍ അഷ്റഫ് (50) ആണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അഷ്റഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

നേരത്തെ ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി സലാലയിലെ സാദയിലുള്ള ഒരു ബേക്കറിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ - അഫ്‍സത്ത്. മക്കള്‍ - ആദില്‍ അദ്‍നാന്‍, അഫ്‍നാന്‍, ഷന്‍സ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ അറിയിച്ചു.

Read also: സൗദി അറേബ്യയിലെ മുൻ പ്രവാസിയും വ്യവസായിയുമായ ഹംസ പൂക്കയിൽ നിര്യാതനായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ