
തിരുവനന്തപുരം: ജര്‍മ്മനിയിലെ കൊളോൺ സര്‍വ്വകലാശാല പഠനസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. ജര്‍മ്മനിയിലെ കൊളോൺ സര്‍വ്വകലാശാല പഠനസംഘം നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈയ്ക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. സെന്‍റര്‍ ഫോർ മോഡേൺ ഇന്ത്യൻ സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. ഡോ. മത്തിയാസ് പിൽസ് നേതൃത്വത്തിലെത്തിയ മൂന്നംഗ പ്രതിനിധിസംഘം നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരിയുമായും റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍, ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതി എന്നിവയുടെ പുരോഗതിയും ഭാവിയും സംബന്ധിച്ചും പഠനസംഘം ചര്‍ച്ച ചെയ്തു. സര്‍വ്വകലാശാലയിലെ ചെയര്‍ ഓഫ് ബിസ്സിനസ്സ് എഡ്യൂക്കേഷന്‍ ലക്ചറർ അന്നബെൽ ആൽബർട്ട്സ്, ഗവേഷണ വിദ്യാര്‍ത്ഥി ലിഡിയ സ്റ്റെയിന്‍ബക്ക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read Also - പ്രവാസികള്‍ക്ക് തിരിച്ചടി; കേരള സെക്ടറിൽ വിവിധ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാദഗത്തില്‍ നിന്നും മാനേജര്‍ പ്രകാശ് പി ജോസഫ്, സെക്ഷന്‍ ഓഫീസര്‍ പ്രവീണ്‍. ബി, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷൻ (GIZ) ഇന്ത്യാ പ്രതിനിധി സുനീഷ് ചന്ദ്രന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam