പ്രവാസി ബാച്ചിലര്‍മാരുടെ അനധികൃത താമസം തടയാൻ പരിശോധന; 13 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

Published : May 28, 2024, 04:44 PM IST
പ്രവാസി ബാച്ചിലര്‍മാരുടെ അനധികൃത താമസം തടയാൻ പരിശോധന; 13 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

Synopsis

 സ്വകാര്യ, മോഡൽ ഹൗസിംഗ് ഏരിയകളിൽ പ്രവാസി ബാച്ചിർമാർ അനധികൃതമായി താമസിക്കുന്ന 93 വീടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസം കണ്ടെത്തുന്നതിനായി പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന. കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും ആഭ്യന്തര, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയങ്ങളുടെയും പ്രതിനിധികൾ അടങ്ങുന്ന സംയുക്ത സമിതി ഫർവാനിയ ഗവർണറേറ്റിലെ ഖൈത്താൻ ഏരിയയിലാണ് പരിശോധന നടത്തിയത്.

 സ്വകാര്യ, മോഡൽ ഹൗസിംഗ് ഏരിയകളിൽ പ്രവാസി ബാച്ചിർമാർ അനധികൃതമായി താമസിക്കുന്ന 93 വീടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. നിയമലംഘനം കണ്ടെത്തിയ 13 വസ്തുവകകളിൽ നിന്ന് വൈദ്യുതി വിച്ഛേദിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി ടീം മേധാവി മുഹമ്മദ് അൽ ജലാവി അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥലങ്ങളിലെ ഉടമകൾക്ക് സംയുക്ത സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിന് ഒരാഴ്ചത്തെ സമയപരിധി നൽകി. ഇത് പാലിച്ചില്ലെങ്കിൽ തുടര്‍ന്നും പരിശോധന നടത്തുകയും വൈദ്യുതി വിച്ഛേദിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 

Read Also - സൗദി അറേബ്യയില്‍ ഫ്രിഡ്​ജ്​ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം

 കുവൈത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; കടല്‍ മാര്‍ഗം കടത്തിയ 100 കിലോ ഹാഷിഷ് പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി അധികൃതര്‍. കടല്‍ മര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാ ഹാഷിഷ് ആണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്.

വിപണിയില്‍ വന്‍ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒരു സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട
പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി