യുഎഇയില്‍ താപനില 42 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രവചനം

By Web TeamFirst Published May 9, 2019, 1:30 PM IST
Highlights

അബുദാബിയിലെ ലിവയിലായിരിക്കും താപനില ഏറ്റവുമധികം ഉയരാന്‍ സാധ്യതയുള്ളത്. ഇവരെ 42 ഡിഗ്രി വരെ ചൂടുണ്ടാകും. അല്‍ഐനില്‍ 41 ഡിഗ്രിയും അല്‍ സിലയില്‍ 40 ഡിഗ്രിയുമാണ് പ്രതീക്ഷിക്കപ്പെടുന്ന ചൂട്. 

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

അബുദാബിയിലെ ലിവയിലായിരിക്കും താപനില ഏറ്റവുമധികം ഉയരാന്‍ സാധ്യതയുള്ളത്. ഇവരെ 42 ഡിഗ്രി വരെ ചൂടുണ്ടാകും. അല്‍ഐനില്‍ 41 ഡിഗ്രിയും അല്‍ സിലയില്‍ 40 ഡിഗ്രിയുമാണ് പ്രതീക്ഷിക്കപ്പെടുന്ന ചൂട്. ദുബായിലും അബുദാബിയിലും ഷാര്‍ജയിലും ഉമ്മുല്‍ഖുവൈനിലും 38 ഡിഗ്രി സെല്‍ഷ്യസാണ് പ്രതീക്ഷിക്കപ്പെടുന്ന ഉയര്‍ന്ന താപനില. അജ്മാനില്‍ 37 ഡിഗ്രി വരെ ചൂടുകൂടും. എന്നാല്‍ ഫുജൈറയില്‍ ഉയര്‍ന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

click me!