കുവൈത്തിൽ താപനില ഉയരും, പൊടിക്കാറ്റിന് സാധ്യത

Published : Jun 09, 2025, 02:55 PM IST
 kuwait

Synopsis

താപനില ഉയരുമെന്നും പൊടി നിറഞ്ഞ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അൽ തുരയ്യ സീസൺ ജൂൺ ഏഴിന് ആരംഭിച്ചതായി അൽ അജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു. പ്ലീയാഡസ് നക്ഷത്രസമൂഹം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പുതിയ സീസൺ ആരംഭിക്കുന്നത്. ഇത് 13 ദിവസം നീണ്ടുനിൽക്കും.

ഈ കാലയളവിൽ താപനില ഉയരുമെന്നും പൊടി നിറഞ്ഞ കാറ്റ് വീശാൻ തുടങ്ങുമെന്നും കേന്ദ്രം അറിയിച്ചു. പ്ലീയാഡസ് കിഴക്ക് ഉദിക്കുകയും ഈ മാസം 19 വരെ നക്ഷത്രം ആകാശത്തിൽ അതിന്‍റെ സഞ്ചാരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഇത് ദീർഘകാലം ദൃശ്യമാകും. വേനൽക്കാലത്തിന്‍റെ ആദ്യ സീസണായാണ് ഇത് കണക്കാക്കപ്പെടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പടെ വിമാനങ്ങളുടെ ടെർമിനൽ മാറ്റം, ഫെബ്രുവരി 16 മുതൽ പുതിയ ക്രമീകരണങ്ങൾ വരുന്നൂ റിയാദ് എയർപ്പോർട്ടിൽ
കുവൈത്തിൽ യുവാക്കൾ തമ്മിൽ സംഘർഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു